ജീവിക്കാൻ വേണ്ടി ഉള്ള നെട്ടോട്ടത്തിൽ എല്ലാവരും ഇവരെയൊക്കെ മുതലെടുത്ത് തുച്ഛമായ സാലറി ആണോ കൊടുക്കുന്നത്? ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീലക്ഷ്മി അറക്കൽ

നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് ഇപ്പോഴും രം​ഗത്തെത്തുന്നത്. അതിനിടെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ പങ്കുവെക്കാത്ത കുറിപ്പ് ശ്രദ്ധ നേടുന്നു

സുധിയുടെ മരണവാർത്ത ടീവി സ്‌ക്രീനുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം കൂടി ആണ് ഇത്തരം കലാകാരന്മാരുടെ സാമ്പത്തിക അവസ്ഥ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.

അദ്ദേഹം വാടക വീട്ടിൽ ആണ് കഴിഞ്ഞിരുന്നത് പോലും. ഇതുപോലെ ഒരുപാട് മിമിക്രി കലാകാർക്ക് ഇന്നും ഈ അവസ്ഥ ഉണ്ട്. സ്വന്തമായി വീട് വെക്കാൻ ഉള്ള നെട്ടോട്ടം ഓടുന്നവർ”. റേറ്റിങ് ഉള്ള എല്ലാ ചാനൽ പരിപാടികളും ഈ മിമിക്രി കലാകാരന്മാരെ വച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ഇവർക്ക് ഒന്നും നല്ലൊരു പേയ്‌മെന്റ് പോലും ഇല്ലേ? ജീവിക്കാൻ വേണ്ടി ഉള്ള ഇവരുടെയൊക്കെ നെട്ടോട്ടത്തിൽ എല്ലാവരും ഇവരെയൊക്കെ മുതലെടുത്ത് തുച്ഛമായ സാലറി ആണോ കൊടുക്കുന്നത്?ഇതൊക്കെ തന്റെ സംശയം കൊണ്ട് ചോദിച്ചു പോകുനതാണ്.എല്ലാവർക്കും ചിരിക്കാൻ കോമഡി വേണം.പക്ഷേ ചിരിപ്പിക്കാൻ കോമഡി ചെയ്യുന്നവർക്ക് കൃത്യമായ ന്യായമായ വേതനം കിട്ടുന്നുണ്ടോ? കൊല്ലം സുധിക്ക് ആദരാഞ്ജലികൾ എന്നാണ് ശ്രീലക്ഷ്മി തന്റെ ഫേസ്‍ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. നിരവധി ആളുകളാണ് ഇതിനെ അനുകൂലിച്ചു കമന്റ് ഇടുന്നത്.

പ്രണയവിവാഹവും കൈക്കുഞ്ഞിനെ ഏൽപ്പിച്ച് ഭാര്യ ഇറങ്ങി പോയതും പിന്നീടങ്ങോട്ട് കുഞ്ഞുമായി ജീവിക്കാൻ കഷ്ടപ്പെട്ടതും ഒക്കെ സുധി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.കേരളത്തിലെ മിമിക്രി കലാകാരന്മാരിൽ പലരും ജീവിക്കാൻ ഇന്നും വളരെയധികം കഷ്ടപ്പെടുന്നുണ്ട് എന്നും സാമ്പത്തികമായി പിന്നോക്കം ആണെന്നും മനസിലാക്കാൻ കഴിയാതെ പോകുന്നത് വേദിയിൽ ചിരിപ്പിക്കുന്ന അവരുടെ ജീവിതത്തിലേക്ക് അധികമാരും തിരിഞ്ഞു നോക്കാത്തത് കൊണ്ട് തന്നെയാണ്.

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിർത്തിയാണ് സുധി യാത്രയായിരിക്കുന്നത്. കൊല്ലം സുധിയുടെ കുടുംബത്തിന് കൈതാങ്ങായി ഫ്ളവേഴ്സ് ചാനൽ എത്തിയിട്ടുണ്ട്. നടന്റെ കുടുംബത്തിനു സഹായമായി വീടും, കുട്ടികളുടെ പഠന ചെലവും ചാനൽ നെറ്റ് വർക്ക് ഏറ്റെടുക്കുമെന്ന് ശ്രീ കണ്ഠൻ നായർ പറഞ്ഞു. ഫ്ളവേഴ്സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് സുധിയ്ക്ക് അപകടമുണ്ടായത്. സുധി തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം എന്നും തങ്ങളുണ്ടാകുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

Noora T Noora T :