ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തിലേയ്ക്ക്, അവരുടെ പേഴ്സണൽ സ്പേസിലേക്ക് ഒളിഞ്ഞുനോക്കുന്ന ഊളത്തരത്തിൻ്റെ പേരാണത്രേ മാധ്യമപ്രവർത്തനം. ! കഷ്ടം!! ഒരു നടി ആണെന്ന ഒരൊറ്റ കാരണത്താൽ അവരുടെ വ്യക്തിജീവിതത്തിനും സ്വതന്ത്ര തീരുമാനങ്ങൾക്കും മേൽ ഓഡിറ്റിങ്ങ് നടത്താൻ നമുക്കെന്ത് അവകാശം; കുറിപ്പ്

നടി ജയസുധ മൂന്നാമതും വിവാഹിതയായെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു അമേരിക്കൻ വ്യവസായിയെ ആണ് ജയസുധ വിവാഹം ചെയ്തിരിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ
ഇതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി നടി തന്നെ രം​ഗത്തെത്തി. ചോദ്യം ചെയ്യപ്പെടുന്നയാൾ ഒരു എൻആർഐയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവാണെന്നും പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാൻ ആഗ്രഹിച്ചതിനാൽ, അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പിൽ ഒരു സത്യവുമില്ലെന്നും നടി പറഞ്ഞു.

ഇപ്പോഴിതാഅഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്

കുറിപ്പിന്റെ പൂർണ്ണ രൂപം

Frustrated ആയ ഒരു സമൂഹത്തിൻ്റെ അഭിരുചിക്കനുസരിച്ച് കൃത്യമായിട്ട് ചൂണ്ട എറിയാൻ മാധ്യമ മുത്തശ്ശിക്ക് ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല . വയസ്സും എത്രാമത്തെ കല്യാണമെന്നും കൃതൃമായി വരത്തക്കരീതിയിൽ തലക്കെട്ട് കൊടുത്താലേ റേറ്റിംഗ് കൂടു എന്ന് അറിയാവുന്ന മാധ്യമ പാപ്പരത്തത്തേക്കാൾ അന്തസ്സുണ്ട് പിമ്പിങ്ങിന്. ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തിലേയ്ക്ക്, അവരുടെ പേഴ്സണൽ സ്പേസിലേക്ക് ഒളിഞ്ഞുനോക്കുന്ന ഊളത്തരത്തിൻ്റെ പേരാണത്രേ മാധ്യമപ്രവർത്തനം. ! കഷ്ടം!! ഒരു നടി ആണെന്ന ഒരൊറ്റ കാരണത്താൽ അവരുടെ വ്യക്തിജീവിതത്തിനും സ്വതന്ത്ര തീരുമാനങ്ങൾക്കും മേൽ ഓഡിറ്റിങ്ങ് നടത്താൻ നമുക്കെന്ത് അവകാശം?
ജീവിതത്തിൽ ഒറ്റയ്ക്കാകുമ്പോൾ കൂടെ ഒരാൾ വേണമെന്ന ഒരു സ്ത്രീയുടെ തീരുമാനത്തിന് മേൽ അടിച്ചേല്പിക്കുന്ന വയസ്സിൻ്റെയും മുൻ വിവാഹങ്ങളുടെയും നീണ്ട ലിസ്റ്റ് പറയാതെ പറയുന്നുണ്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മാറാതെ നില്ക്കുന്ന ഇടുങ്ങിയ ചിന്താഗതികൾ. ഇത്തരം തലക്കെട്ട് വരുന്ന വാർത്താശകലങ്ങൾക്ക് കീഴേ ആർത്തിരമ്പുന്നുണ്ട് sexual poverty ബാധിച്ച ഈച്ചകളുടെ വെർബൽ ഡയേറിയ! പുരുഷനും സ്ത്രീക്കുമിടയിൽ മാംസനിബദ്ധമല്ലാത്ത ഒന്നും സാധ്യമാവില്ലെന്ന ചിന്താഗതി മാറാത്തിടത്തോളം കാലം ഇത്തരം തലക്കെട്ടുകൾ നിരന്നു തന്നെ കിടക്കും !

Noora T Noora T :