ബെൽജിയം ഗ്രൂപ്പ് ജേതാക്കൾ, ഇംഗ്ലണ്ട് രണ്ടാമത്; ട്യൂണിഷ്യക്കും ജയം

ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ബെൽജിയം ഗ്രൂപ്പ് ജി യിൽ നിന്ന് ജേതാക്കളായി പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും നോക്കൗട്ടിലെത്തി.
പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട് കൊളംബിയയെയും ബെൽജിയം ജപ്പാനെയും നേരിടും. ഇതോടെ ക്വാർട്ടറിൽ ബ്രസീൽ- ബെൽജിയം പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
51-ാം മിനിറ്റിൽ അഡ്രിയാൻ യനുസാ ജാണ് ബെൽജിയത്തിന്റെ വിജയഗോൾ നേടിയത്. ഫ്രീ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്.

ഗ്രൂപ്പില്‍ ശക്തരായ ബെല്‍ജിയവും ഇംഗ്ലണ്ടും തമ്മില്‍ ആദ്യ പകുതിയ സമനിലയില്‍ പിരിയുകയായിരുന്നു.. പ്രീ ക്വാര്‍ട്ടറില്‍ ഇടമുറപ്പിച്ച ഇരു ടീമുകളും ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന് കഴിഞ്ഞ മത്സരങ്ങളില്‍ നിന്നുള്ള ടീമില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണിറങ്ങിയത്. 17 മാറ്റങ്ങളാണ് ഇരു ടീമുംം കൂടി വരുത്തിയത്.

 45 മിനുട്ട് പിന്നിട്ടപ്പോള്‍ പന്ത് കൈവശം വെച്ചതില്‍ ഇംഗ്ലണ്ട് മുന്നിലാണെങ്കിലും ഗോളവസരങ്ങള്‍ കൂടുതല്‍ ലഭിച്ചത് ബെൽജിയത്തിനാണ്. എന്നാൽ ഗോളടിക്കാൻ വലിയ താത്പര്യമില്ലാത്തതു പോലെയാണ് ഇരു ടീമും കളിച്ചത്.
സൂപ്പര്‍ താരങ്ങളായ എഡ്വിന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍, റൊമേലു ലുക്കാക്കു തുടങ്ങിയ താരങ്ങളെ പുറത്തിരുത്തിയാണ് ബെല്‍ജിയം ഇറങ്ങിയത്. അതേസമയം, ഹാരി കെയ്ന്‍, ജെസെ ലിങ്ങാര്‍ഡ്, റഹീം സ്റ്റെര്‍ലിങ് തുടങ്ങിയ താരങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യ ഒന്നിനെതിരേ രണ്ടു ഗോളിന് പാനമയെ പരാജയപ്പെടുത്തി. ടുണീഷ്യക്കായി ബെൻ യൂസഫും ഖസ്രിയും ഗോൾ നേടി.  മെരിയയുടെ സെൽഫ് ഗോളാണ് പാനമയുടെ സമ്പാദ്യം.

picture courtesy: www.fifa.com

England vs Belgium, Panama vs Tunisia

PC :