എൽ2 എമ്പുരാൻ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്; ആദ്യമായി, ഒരു സമയം ഒരു പ്രോജക്റ്റിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ മോഹൻലാൽ

നടനും ചലച്ചിത്ര നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരനുമായി ഒന്നിക്കാൻ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് എൽ2 എമ്പുരാൻ.ചിത്രം 2023 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്നു എന്നാണ് പുതിയ റിപ്പോർട്ട്. പൃഥ്വിരാജ് സുകുമാരന്റെ ഡയറക്ഷൻ ടീം ലൊക്കേഷൻ അന്വേഷണം പൂർത്തിയാക്കിയെന്നും , ചിത്രത്തിന്റെ എല്ലാ പ്രധാന ലൊക്കേഷനുകളും തീരുമാനം ആയി എന്നുമാണ് അറിയുന്നത്.ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും വിദേശ ലൊക്കേഷനുകളിൽ, പ്രത്യേകിച്ച് റഷ്യയിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലും മുംബൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലും വിപുലമായ ഷെഡ്യൂൾ ഉണ്ടായിരിക്കും.

2019-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ തുടർച്ചയായ എൽ2 എമ്പുരാനിൽ മോഹൻലാൽ പ്രധാന തീരുമാനം എടുത്തു എന്നാണ് അറിയുന്നത്. അഭിനയ ജീവിതത്തിൽ ആദ്യമായി, ഒരു സമയം ഒരു പ്രോജക്റ്റിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ സൂപ്പർസ്റ്റാർ ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിന് മുമ്പ് മോഹൻലാൽ പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുക്കില്ല.ചിത്രത്തിനായി അദ്ദേഹം ആറ് മാസത്തിലധികം കോൾ ഷീറ്റ് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മോഹൻലാലിനൊപ്പം ലൂസിഫറിലെ പ്രധാന താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ്, നന്ദു, നൈല ഉഷ, സാനിയ അയ്യപ്പൻ, തുടങ്ങിയവരും എൽ 2: എമ്പുരാനിൽ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുരളി ഗോപിയാണ് പ്രോജക്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

Rekha Krishnan :