ഇപ്പോള്‍ സ്‌ട്രെസ്സുണ്ട്, ഞാന്‍ എന്റെ വീട്ടിലാണ്; കുറച്ചുകാലം കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വെയ്ക്കാമെന്ന് ഓര്‍ത്തു; എലിസബത്ത് ഉദയന്‍; വൈറലായി വീഡിയോ

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയ്‌ക്കൊപ്പം കുടുംബജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു.

എന്നാല്‍ എലിസബത്ത് ഉദയന്‍ കുറച്ചുനാളുകളായി ബലായ്‌ക്കൊപ്പമില്ല. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ല താമസം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബാലയില്‍ നിന്നും എലിസബത്ത് അകലം പാലിക്കുകയാണ്. മാത്രമല്ല കേരളത്തിന് പുറത്തേക്ക് ജോലിക്കായി പോവുകയും ചെയ്തിരുന്നു.

പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിച്ച വിവരമെല്ലാം തന്റെ സോഷ്യല്‍മീഡിയ പേജ് വഴിയും യുട്യൂബ് ചാനല്‍ വഴിയും എലിസബത്ത് ആരാധകരെ അറിയിച്ചിരുന്നു. ജോലിയില്‍ പ്രവേശിച്ച ശേഷം ഒരുതവണ അവധിക്കായി എലിസബത്ത് നാട്ടില്‍ വന്നിരുന്നു. അപ്പോഴും ബാലയെ കാണാന്‍ എലിസബത്ത് പോയിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താരപത്‌നിയുടെ അവധി ആഘോഷം.

അതോടെ സ്ഥിരം പ്രേക്ഷകര്‍ ബാല കാണാന്‍ പോകാത്തതിന്റെ കാരണവും എലിസബത്തിനോട് തിരക്കിയിരുന്നു. പക്ഷെ താരപത്‌നി ഒന്നിനും മറുപടി നല്‍കിയില്ല. ഇപ്പോഴിതാ ലോങ് ലീവെടുത്ത് നാട്ടിലേക്ക് വന്നുവെന്ന് പറയുകയാണ് പുതിയ വീഡിയോയില്‍ എലിസബത്ത്. എന്നാല്‍ ഈ വരവില്‍ അവരുടെ ആരാധകര്‍ പല കാര്യങ്ങളിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ എലിസബത്തിന്റെ ഒപ്പം അച്ഛനും അമ്മയും ബന്ധുക്കളും മാത്രമാണുള്ളത്. ലീവെടുക്കാനുള്ള കാരണം പുത്തന്‍ വീഡിയോയില്‍ എലിസബത്ത് വ്യക്തമാക്കി.

‘ഞാന്‍ ഒരു ലോങ്ങ് ലീവിലേക്ക് കടക്കാന്‍ പോകുന്നു. ഞാന്‍ ഒരു അവധി എടുക്കുന്നു. അവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല. എന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. പിന്നെ സ്‌ട്രെസ്സുണ്ട്. ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടിലാണ്. കുറച്ചുകാലം കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വെയ്ക്കാമെന്ന് ഓര്‍ത്തു.’ ‘ഇനി കൂടുതല്‍ വീഡിയോസുണ്ടാകും. കൂടുതല്‍ വീഡിയോസ് ഇട്ട് ശല്യപ്പെടുത്താനാണ് തീരുമാനം. വീഡിയോസ് ചെയ്യുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്’, എന്നാണ് പുതിയ വിശേഷങ്ങള്‍ പങ്കിട്ട വീഡിയോയില്‍ എലിസബത്ത് പറഞ്ഞത്.

നിരവധി പേരാണ് എലിസബത്തിന്റെ പുത്തന്‍ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയത്. അടിച്ച് പൊളിച്ചിച്ചിട്ട് ഇനി ജോലിക്ക് പോയാല്‍ മതി ആരോഗ്യവും സമാധാനവും നിനക്ക് ദൈവം തരട്ടെ…. പ്രാര്‍ത്ഥനകള്‍, നിങ്ങള്‍ പൊളിക്ക് വീഡിയോകള്‍ വരട്ടെ എന്നെല്ലാമാണ് കമന്റുകള്‍. അതിനിടയില്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടോയെന്നും എലിസബത്തിനോട് ചിലര്‍ കമന്റിലൂടെ ചോദിച്ചു. ബാലയുമായുള്ള വിവാഹശേഷം ഏറെനാള്‍ കേരളത്തില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തിരുന്നു എലിസബത്ത്. പിന്നീട് അത് അവസാനിപ്പിച്ചു.

അടുത്തിടെയായി ഹൃദയസ്പര്‍ശിയായ ചില വരികള്‍ അടങ്ങിയ വരികള്‍ എലിസബത്ത് പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ബാല നല്‍കിയില്ല. ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’

‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Vijayasree Vijayasree :