ഭർത്താവിനൊപ്പം മികച്ച നടിയ്ക്കുള്ള പുരസ്കാരം വാങ്ങാൻ എത്തി ദുർഗ കൃഷ്ണ, അവാർഡിൽ തിളങ്ങി നടി

ഫിലിം ക്രിട്ടിക്സ് അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ നടി ദുര്‍ഗ കൃഷ്ണയ്ക്കാണ് ലഭിച്ചത്. പുരസ്കാര വേദിയിൽ തിളങ്ങിയിരിക്കുകയാണ് ദുർഗ . ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രനൊപ്പമാണ് ചടങ്ങിനെത്തിയത്.

ഉടൽ സിനിമയിലെ പ്രകടനത്തിനായിരുന്നു ദുർഗയ്ക്ക് പുരസ്കാരം . ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാ​ഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് ഉടൽ.

ഷൈനി എന്ന കഥാപാത്രമായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദുർഗ കാഴ്ചവച്ചത്. മോഹൻലാൽ നായകനാകുന്ന റാം ആണ് ദുർഗയുടെ പുതിയ പ്രോജക്ട്.

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്‍രെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

Noora T Noora T :