വടക്കൻ വീരഗാഥയോ , തനിയാവർത്തനമോ ? ഏതാണ് ദുൽഖർ ചെയ്യാനാഗ്രഹിക്കുന്ന മമ്മൂട്ടി ചിത്രം ? – അവതാരികയെ പോലും അമ്പരപ്പിച്ച ദുൽഖറിന്റെ മറുപടി

മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ കൂടുതലും എൺപതു കാലഘട്ടങ്ങളിലേതാവും. മലയാളികൾക്ക് ദേശിയ തലത്തിൽ അഭിമാനിക്കാൻ മമ്മൂട്ടിയുടെ ആ ചില ചിത്രങ്ങൾ തന്നെ ധാരാളമാണ്. അതിനു ശേഷം കുറച്ചു കാലത്തേ ഇടവേളയ്ക്കു ഇപ്പുറം മലയാളത്തിൽ അല്ലെങ്കിൽ കൂടി പേരൻപിലൂടെയും യാത്രയിലൂടെയും അന്യഭാഷകളിൽ പോലും വിസ്മയം തീർത്തിരിക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ ഏറ്റവുമധികം ശ്രദ്ധിച്ചത് അച്ഛന്റെ പേരിനു കളങ്കം ഉണ്ടാക്കരുതെന്നാണ്. അതിന്റെ ഫലം ദുൽഖർ സൽമാന് ലഭിക്കുകയും ചെയ്തു. ഒരു ലോ ബജറ്റ് ചിത്രത്തിൽ പുതുമുഖ സംവിധായകനും പുതുമുഖ താരങ്ങൾക്കുമൊപ്പം അരങ്ങേറിയ ദുൽഖർ ഇപ്പോൾ വൻകിട ചിത്രങ്ങളുടെ ഭാഗമായി മറ്റു ഭാഷകളിൽ തിളങ്ങി നിൽക്കുകയാണ്.

മലയാളികൾ ഒന്നര വർഷമായി ദുല്ഖറിന്റെ ഒരു മാതൃഭാഷ ചിത്രത്തിനായുള്ള കാത്തിരിപ്പിലുമാണ്. ഇതിനിടയിൽ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ ഹിറ്റ് സംവിധായകർക്കൊപ്പം ഹിറ്റ് ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു ദുൽഖർ സൽമാൻ.

ഒട്ടേറെ ചിത്രങ്ങൾ കൈനിറയെ ഉണ്ടെങ്കിലും ദുൽഖർ സൽമാൻ ആരാധകരും മമ്മൂട്ടി ആരാധകരും കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളുണ്ട്. അച്ഛനും മകനും ഒന്നിച്ചൊരു സിനിമ , മറ്റൊന്ന് മമ്മൂട്ടിയുടെ ഒരു സിനിമയുടെ റീമേയ്ക്ക് ദുല്ഖര് സൽമാൻ അവതരിപ്പിക്കുന്നത്. വടക്കൻ വീരഗാഥ , തനിയാവർത്തനം ,കൂടെവിടെ , ന്യു ഡൽഹി തുടങ്ങി നിരവധി ചിത്രങ്ങളാണ് ആരാധകർ അത്തരത്തിൽ ദുൽഖർ സൽമാന് മുന്നിൽ നിരത്തുന്നത്.

ഒരു അഭിമുഖത്തിൽ ദുല്ഖറിനോട് ഈ ചിത്രളുടെ പേരെടുത്തു പറഞ്ഞു തന്നെ റീമേയ്കക്കിനെ പറ്റി ചോദിച്ചിരുന്നു. ‘മമ്മൂട്ടി സറിന്റെ ഏതെങ്കിലും പടങ്ങള്‍ ദുല്‍ഖറിനു ചെയ്യണമെങ്കില്‍ ഏതായിരിക്കും ചെയ്യുക?’ എന്ന് ചോദിക്കുന്നുണ്ട്. അതിനു താരം നല്‍കിയ മറുപടിയാണ് ഫാന്‍സിനു ആവേശമായിരിക്കുന്നത്.

കൂടെവിടെ, തനിയാവര്‍ത്തനം, സുകൃതം, വടക്കന്‍ വീരഗാഥ, ന്യൂ ഡല്‍ഹി എന്നീ 5 ഓപ്ഷനുകളും അവതാരക ദുല്‍ഖറിനു മുന്നിലേക്ക് വെച്ചു. എന്നാല്‍, അവതാരകയേ പോലും അമ്ബരപ്പിക്കുന്ന മറുപടിയാണ് ദുല്‍ഖര്‍ നല്‍കിയത്. ‘ഇതൊന്നും ഞാന്‍ തൊടില്ല, കാരണം ഇതെല്ലാം ക്ലാസിക് സിനിമകളാണ്’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. റീമേക്ക് ചിത്രങ്ങള്‍ ചെയ്യില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

dulquer salman about remakes

Sruthi S :