പാട്ടു പാടി സദസ്സിനെ കൈയ്യിലെടുത്ത് ദുല്‍ഖര്‍ സല്‍മാന്‍! വീഡിയോ വൈറലാവുന്നു!

ചുരുക്കം ചിത്രങ്ങൾ കൊണ്ട് മലയാള മനസ്സുകളിൽ ഇടം പിടിച്ച താരമാണ് ദുൽക്കർ സൽമാൻ .അഭിനയം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത താരം ഇപ്പോൾ പാട്ടുകൾ കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് .
സ്വന്തം സിനിമയില്‍ മാത്രമല്ല വേദിയിലും പാടാറുണ്ട് അദ്ദേഹം. സെക്കന്റ് ഷോയിലൂടെ തുടക്കം കുറിച്ച്‌ സിനിമാജീവിതം ഒരു യമണ്ടന്‍ പ്രേമകഥയിലെത്തി നില്‍ക്കുകയാണ്. മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷയുടെ അതിര്‍വരമ്ബുകളില്ലാതെ മുന്നേറാനും ഈ താരത്തിന് കഴിഞ്ഞിരുന്നു. സോളോയ്ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച്‌ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരപുത്രന്‍. ഏപ്രില്‍ 25 നാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദുല്‍ഖറിന്റെ പാട്ടാണ് ഇപ്പോഴത്തെ സംസാരവിഷയം. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിയിരുന്നു.
സ്വകാര്യ ചാനലിന്റെ പരിപാടിക്കിടയില്‍ വെച്ചായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പാട്ടിലൂടെ സദസ്സിനെ കൈയ്യിലെടുത്തത്. സ്റ്റീഫന്‍ ദേവസി, വിജയ് ,യേശുദാസ്, നരേഷ് അയ്യര്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ദുല്‍ഖറിന്റെ പാട്ട്. ബാംഗ്ലൂര്‍ ഡേയ്‌സിലെ തുടക്കം മാംഗല്യം എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു. ധക്കം മാംഗല്യം എന്നാണ് മോള്‍ ഈ പാട്ടിനെക്കുറിച്ച്‌ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ് യേശുദാസിനൊപ്പമായിരുന്നു ദുല്‍ഖര്‍ ഈ ഗാനം ആലപിച്ചത്. പാട്ട് മാത്രമല്ല നന്നായി ഡാന്‍സും ചെയ്തിരുന്നു അദ്ദേഹം.

ഇതിനിടെ കുറച്ചു ആരാധകർ സ്റ്റേജിലേക്ക് കടന്നു വരികയും ദുൽക്കർ അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു .സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ആ വീഡിയോ കാണാം






dulquer salmaan singing on stage

Abhishek G S :