സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നു, ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാർ ഇതാണെന്ന് ദുൽഖർ സൽമാൻ

മലയാള സിനിമയിലെ വാഹനപ്രേമി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. അത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. മമ്മൂട്ടിയുടെ വണ്ടിപ്രേമം അത് പോലെ തന്നെ മകന്‍ ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ദുല്‍ഖറിന് താത്പര്യം കൂടുതല്‍ വിന്റേജ് കാറുകളോടാണ്. താരം ഇത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഗാരേജിലുളള കാറുകള്‍ പരിചയപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ‘ബി.എം.ഡബ്ല്യു എം 3’ യാണ് ദുല്‍ഖര്‍ തന്റെ പ്രിയപ്പെട്ട വാഹനമായി പറയുന്നത്.

”ഞാന്‍ എത്ര വലിയ കാര്‍ പ്രേമിയാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപാട് ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ്” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഒരുപാട് നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുവെന്നും ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമെന്നു ദുല്‍ഖര്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. ഇനിയും ഇങ്ങനെയുളള വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.

അടുത്തിടെ പോർഷയുടെ ടെയ്കാൻ കാറുമായി കൊച്ചിയിലൂടെ കറങ്ങുന്ന ദുല്‍ഖറിന്റെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു

അതേസമയം, കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മൂന്ന് ഭാഷകളില്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളാണ് താരം സമ്മാനിച്ചിരിക്കുന്നത്. മലയാളത്തില്‍ ‘കുറുപ്പ്’, തെലുങ്കില്‍ ‘സീതാരാമം’, ബോളിവുഡില്‍ ‘ഛുപ്’ എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍.

Noora T Noora T :