മലയാളി പ്രേക്ഷകർ നിങ്ങളുദ്ദേശിക്കും പോലെയല്ല ! ബോളിവുഡിൽ മാസ്സ് മറുപടിയുമായി ദുൽഖർ സൽമാൻ !

ബോളിവുഡ് സിനിമ ലോകത്തേക്ക് ചുവട് വച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ . തന്റെ രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടറിന്റെ പ്രൊമോഷൻ പരിപാടികളിൽ സജീവമാകുന്ന താരം ബോളിവുഡ് മണ്ണിലും വാതോരാതെ സംസാരിക്കുന്നത് മലയാളി പ്രേക്ഷകരെ കുറിച്ചാണ്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും 20 ദിവസം അവധിയെടുത്താണ് താരം സോയ ഫാക്ടറിന്റെ പ്രെമോഷനായി നീക്കി വെച്ചത്.

മലയാള സിനിമയ്ക്ക് ഇത്രയേറെ ക്വാളിറ്റിയുണ്ടാക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ്. കൂടിപോയാല്‍ 150 മുതല്‍ 200 വരെയുള്ള തീയ്യേറ്റുകളാണ് ഞങ്ങള്‍ക്കുള്ളത്. അതില്‍ 75 തീയ്യേറ്ററില്‍ പടം ഓടികഴിഞ്ഞാല്‍ തന്നെ സിനിമ ആദായകരമാകും. ഒരു സിനിമ മലയാളികളുടെ ഇന്റലിജന്‍സിനെ ചോദ്യം ചെയ്യുന്നതാണെങ്കില്‍ അവര്‍ അതു കാണില്ല. ഒരു ചിത്രം അവരുടെ പണവും, സമയം നഷ്ടപ്പെടുത്തുമെന്ന് മനസിലായാല്‍ അവര്‍ അത് കാണില്ല. എന്നാല്‍ സിനിമയില്‍ കാമ്പുണ്ടെങ്കില്‍ അവര്‍ അത് കണ്ടു പ്രോത്സാഹിപ്പിക്കും. ഉദാഹരണത്തിന് കുമ്പളങ്ങിയുടെ വിജയം.

രണ്ടാമത്തെ കാര്യം നിങ്ങള്‍ ബോളിവുഡ് ഇന്‍ഡസ്ട്രി എന്നാല്‍ വളരെ വലിയ ഒരു മേഖലയാണ്. ഏതാണ്ട് 4000 സ്‌ക്രീനോളം വലുത്. അവിടെ ഒരു സിനിമയുടെ അഭിപ്രായം മോശമാണെങ്കില്‍ മുഴുവന്‍ ഇന്ത്യയിലും, അന്താരാഷ്ട്ര തലത്തില്‍ പോലും ആ ബിസിനസ് ബാധിച്ചേക്കാം. എന്നാല്‍ മലയാളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയതു കൊണ്ട് തന്നെ ഇവിടത്തെ ഏറ്റവും മികച്ച സിനിമകള്‍ മാത്രമാണ് മറ്റ് ഭാഷ സംസാരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുക. ഞങ്ങള്‍ക്കും പരാജയ ചിത്രങ്ങളുണ്ട്. എന്നാല്‍ അത് രാജ്യന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതു കൊണ്ട് തന്നെ മലയാള സിനിമയെ മറ്റ് ഇന്‍ഡസ്ട്രിയെക്കാള്‍ മികച്ചത് എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. മറ്റു ഭാഷകളിലും നല്ല സിനിമകളുണ്ട്. എങ്കിലും മികച്ച കണ്ടന്റുകളെ സ്വീകരിക്കുന്നതില്‍ മലയാളികള്‍ക്ക് വലിയ ഉത്സാഹമുണ്ട്. അവര്‍ അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് സംവിധായകരെ പുതിയ വഴി തേടി പോകാന്‍ പ്രേരണയാകുന്നു. ദുൽഖർ സൽമാൻ പറയുന്നു.

dulquer salmaan about malayali audience

Sruthi S :