ഒരു യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍ മാര്‍ച്ചിലെത്തും
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രം എത്തിയിട്ട് 16 മാസങ്ങളാകുന്നു. അതില്‍ ആരാധകര്‍ക്ക് തെല്ലൊരു നിരാശയുമുണ്ടായിരുന്നു.
അവസാനം മലയാളത്തില്‍ റിലീസായത് സോളോ ആയിരുന്നു. പിന്നീട് ദുല്‍ഖര്‍ ബോളിവുഡിലും തെലുഗിലും തമിഴിലുമായി സജീവമാകുകയായിരുന്നു.
ആരാധകരുടെ കാത്തിരിപ്പിന് മാര്‍ച്ചില്‍ വിരാമമാകും. മലയാളത്തിലെ തന്റെ അടുത്ത റിലീസ് ഒരു യമണ്ടന്‍ പ്രേമകഥയാണെന്നും മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നും ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ടെലിവിഷനിലെ നിരവധി സൂപ്പര്‍ഹിറ്റ് പരിപാടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് നൗഫല്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
written by niyas
dulquer next malayalam movie