ആരാധകരെ ഒന്നടങ്കം ഹരം കൊള്ളിക്കാനായി ഒരിടവേളക്ക് ശേഷം ഇത് വരെ ചെയ്യാത്ത വ്യത്യസ്ത റോളിൽ ദുൽഖർ എത്തുന്നു .

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന മലയാളം സിനിമ ആണ് ‘ ഒരു യമണ്ടൻ പ്രേമകഥ ‘ ‘.നവാഗതനായ ബി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .മുൻപും ഏറെ ഹിറ്റുകൾ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് എഴുതിയതാണ് തിരക്കഥ . കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍

ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് ലുക്കും പഞ്ച് ഡയലോഗും എല്ലാം ഉൾപ്പെടുന്ന ചിത്രങ്ങൾ എപ്പോഴും ആകാംശയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .ഒരു വർഷത്തിന് ശേഷം ദുൽഖർ വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ് ;അതും ഇതുവരെ ചെയ്യാത്ത ഒരു വ്യത്യസ്ത റോളിൽ ..നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.

ദുൽഖർ ആരാധകർക്ക് മാത്രമല്ല എല്ലാ പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിച്ചു നെഞ്ചും വിരിച്ചു തീയറ്ററുകളിൽ നിന്ന് പടം കണ്ടു മടങ്ങാം എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്


മാസ്സും കോമെടിയും പഞ്ച് ഡയലോഗുകളും എല്ലാം സമം നിൽക്കുന്ന ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ തന്നെ ആകും ചിത്രം എന്നാണ് റിപോർട്ടുകൾ.

Oru Yamandan Premakadha Second Look Poster

നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ . യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ തന്നെ ആകും ചിത്രം .ചിരിപ്പിക്കാനും ആവേശം നിറക്കാനുമായി ഏപ്രിൽ 25 ഓട് കൂടി ആണ് ചിത്രം തീയറ്ററുകളിലേക്കു എത്തുക .

dulquer in a a variety role in his career through the movie’oru yamandan premakadha ‘

Abhishek G S :