അത്തരം കുറെ കഥകള്‍ ഞാന്‍ ജോമോന്റെ സുവിശേഷങ്ങളുടെ സെറ്റില്‍ വെച്ച്‌ കേട്ടിട്ടുണ്ട്!

ദുൽകർ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്.തീയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുൻഇംരുന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപ് സത്യനാണ്.ഇപ്പോളിതാ അനൂപ് സത്യനെക്കുറിച്ചും അച്ഛൻ സത്യന്‍ അന്തിക്കാടിനെക്കുറിച്ചും തുറന്നു പറയുകയാണ് ദുല്‍ഖര്‍.

രണ്ടുപേരും രണ്ട് തലമുറയാണ്. ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. സത്യനങ്കിളിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്ബോള്‍ അദ്ദേഹത്തോടുള്ള ആരാധനയും മനസ്സില്‍ ?െവച്ച്‌ കൊണ്ടാണ് പോയത്. അവരെപ്പോലുള്ള മുതിര്‍ന്ന സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെ വര്‍ക്ക് ചെയ്യുമ്ബോള്‍ വല്ലാത്തൊരു എക്സൈറ്റ്മെന്റ് നമുക്കുണ്ടാകും. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമ ചെയ്യാനായത് എനിക്ക് അഭിനയ ജീവിതത്തില്‍ കിട്ടിയ അപൂര്‍വ നേട്ടമായാണ് ഞാന്‍ കാണുന്നത്. സത്യനങ്കിളിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്ബോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കാം. നമ്മള്‍ കണ്ട ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകളുടെ അണിയറ വിശേഷങ്ങള്‍ അദ്ദേഹം പറഞ്ഞുതരും.

അത്തരം കുറെ കഥകള്‍ ഞാന്‍ ജോമോന്റെ സുവിശേഷങ്ങളുടെ സെറ്റില്‍ വെച്ച്‌ കേട്ടിട്ടുണ്ട്. സത്യനങ്കിള്‍, പ്രിയനങ്കിള്‍, മണി സാര്‍ തുടങ്ങി മുതിര്‍ന്ന സംവിധായകരുടെകൂടെ വര്‍ക്ക് ചെയ്യുക എന്നത് വേറൊരു തരം അനുഭവമാണ്. ഷൂട്ടിങ്ങിനിടയില്‍ ഒരു രീതിയിലും സമയം വെറുതേ കളയില്ല, വേണ്ടാത്ത ടേക്കുകള്‍ എടുക്കില്ല, എന്താണ് വേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അത് വര്‍ഷങ്ങളുടെ അനുഭവങ്ങളിലൂടെ അവര്‍ നേടിയെടുത്ത കാര്യമാണ്.

അനൂപിനെ ഞാന്‍ താരതമ്യം ചെയ്യുന്നത് പുതിയ തലമുറയിലെ സംവിധായകരുമായാണ്. അനൂപിന് ഒരുപാട് നല്ല വശങ്ങളുണ്ട്. കൃത്യമായി പ്ലാന്‍ ചെയ്ത ശേഷം മാത്രമേ അനൂപ് ഓരോ സീനും ഷൂട്ട് ചെയ്യുകയുള്ളൂ. നിര്‍മാതാവെന്ന നിലയില്‍ ബജറ്റിന് ഒരുപരിമിതിയും ഞാന്‍ അവനോട് പറഞ്ഞിരുന്നില്ല. എന്നാല്‍പ്പോലും അവന്‍ കൃത്യമായി ബജറ്റ് ശ്രദ്ധിക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്തു. ദുല്‍ഖര്‍ വ്യക്തമാക്കി.

കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ഒരുപിടി സവിശേഷതകളുമായാണ് ചിത്രം എത്തുന്നത്. മലയാളസിനിമയിലെ രണ്ടു തലമുറകളുടെ സംഗമം എന്നതാണ് അതിൽ പ്രധാനം. കുടുംബപ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്നു, നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നു, കല്യാണി പ്രിയദർശൻ ആദ്യമായി മലയാളത്തിൽ നായികയാകുന്നു, ദുൽഖർ നിർമാതാവിന്റെ വേഷവും അണിയുന്നു എന്നിവയാണത്. ദുൽഖര്‍ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

dulquer about anoop sathyan

Vyshnavi Raj Raj :