പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചതിന് പിന്നാലെ വിനായകനെ തേടി ദുല്‍ഖര്‍ സല്‍മാന്‍

വിനായകിന് കിട്ടിയ കുഞ്ഞിക്കയുടെ കിടിലൻ സര്‍പ്രൈസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതിന് ശേഷമാണ് ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നല്‍കിയത്. പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് നേടിയത്

അഭിനന്ദനവുമായി തന്റെ അമ്മയുടെ ഫോണിലേക്കാണ് ദുല്‍ഖര്‍ വിളിച്ചത്. നല്ല മാര്‍ക്ക് വാങ്ങിയതിന് അഭിനന്ദിച്ചു. നന്നായി പഠിക്കണം എന്നും നാളെ സമ്മാനം വീട്ടിലെത്തുമെന്നും ദുല്‍ഖര്‍ പറഞ്ഞതായി വിനായക് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകിനെ നേരിട്ട് വിളിച്ച്‌ അഭിനന്ദിച്ചിരുന്നു. മന്‍ കീ ബാത്തില്‍ ഈ സംഭാഷണം പ്രക്ഷേപണം ചെയ്തിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്.

Noora T Noora T :