സ്വന്തം മകൻ തന്നെയാണോ എന്ന് സംശയം; അവസാനം മകന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തി പ്രമുഖ അബ്ബാസ്; സത്യങ്ങൾ പുറത്ത് !!!

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ റൊമാന്‍റിക് ഹീറോയായിരുന്നു അബ്ബാസ്. 1996 ല്‍ വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും ഉണ്ടായില്ല. എന്നാൽ കാദല്‍ ദേശം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതോടെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായി അബ്ബാസ് മാറി. അജിത്തിനും വിജയ്ക്കും അബ്ബാസ് വലിയ വെല്ലുവിളിയാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. തമിഴില്‍ മാത്രമല്ല, തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമെല്ലാം അബ്ബാസ് അഭിനയിച്ച് കയ്യടി നേടി.

നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അബ്ബാസ് പക്ഷെ പതിയെ പതിയെ സിനിമകളില്‍ നിന്നും അപ്രതക്ഷ്യനായി മാറുകയായിരുന്നു. ഇതോടെ നായക വേഷത്തില്‍ നിന്നും സഹനടനിലേക്കും വില്ലനിലേക്കും ചുവടുമാറ്റാനും അബ്ബാസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനിടെയാണ് 2001 ല്‍ അബ്ബാസ് ഫാഷന്‍ ഡിസൈനര്‍ ആയ ഇറം അലിയെ വിവാഹം കഴിക്കുന്നത്.

രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്, എമിറയും എയ്മനും. 2011 ല്‍ കോ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം പിന്നീട് സിനിമകളില്‍ നിന്നും അബ്ബാസ് അപ്രതക്ഷ്യനായി. അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ അദ്ദേഹം സിനിമ വിടുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. അവിടെ മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു അബ്ബാസ്.

ഇപ്പോഴിതാ അബ്ബാസിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ മകനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്റെ മകന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതിനെക്കുറിച്ചാണ് അബ്ബാസ് സംസാരിക്കുന്നത്. തന്റെ മകന്റെ പ്രായത്തില്‍ താന്‍ ഉഴപ്പി നടന്നിരുന്ന, വളരെ എനര്‍ജെറ്റിക് ആയ കുട്ടിയായിരുന്നു.

എന്നാല്‍ മകന്‍ വളരെ ശാന്തനായിരുന്നു. ഇതോടെ തന്റെ മകന്‍ തന്നെയാണോ എന്ന സംശയം തോന്നിയെന്നും അതിനാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയെന്നുമാണ് അബ്ബാസ് പറഞ്ഞത്. ടെസ്റ്റില്‍ തന്റെ മകന്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടുവെന്നാണ് അബ്ബാസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുന്നതോടെ താരം നല്‍കിയ അഭിമുഖങ്ങളും ചര്‍ച്ചയായി മാറുകയാണ്. ന്യൂസിലാന്‍ഡില്‍ താന്‍ പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലുമെല്ലാം ജോലി ചെയ്തിട്ടുണ്ടെന്നാണ് അബ്ബാസ് പറയുന്നത്.

താന്‍ എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ ജീവിതമാണ് മാറ്റിയതെന്നും അബ്ബാസ് പറഞ്ഞിരുന്നു. അതേസമയം, അഭിനയത്തിലേക്ക് തിരികെ വരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് അബ്ബാസ് പറയുന്നത്. നല്ല വേഷം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് അബ്ബാസ് പറയുന്നത്. ഇതിനുള്ള ശ്രമത്തിലാണ് താരം ഇപ്പോള്‍. അതേസമയം തന്നെ ആത്മഹത്യ ചിന്തകൾ അലട്ടിയതിനെ കുറിച്ചും സിനിമയിൽനിന്ന് അകന്നുനിൽക്കാൻ തീരുമാനിച്ചതിന്റെ കാരണവും മുൻമ്പൊരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

ആ വാക്കുകളുമിപ്പോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ന്യൂസിലൻഡിൽ താമസിക്കുമ്പോൾ, ആരാധകരുമായി ബന്ധപ്പെടാൻ ഞാൻ സൂം കോളുകൾ ഉപയോഗിച്ചിരുന്നു. ആവശ്യമുള്ളവരെ, പ്രത്യേകിച്ച് ആത്മഹത്യ ചിന്തകളുമായി മല്ലിടുന്നവരെ സഹായിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്റെ കൗമാര കാലത്ത്, പത്താം ക്ലാസ് തോറ്റതിനു പിന്നാലെ ആത്മഹത്യ ചിന്ത അലട്ടിയിരുന്ന ഒരു പ്രക്ഷുബ്ധ കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.

അന്നത്തെ കാമുകിയുടെ വേർപാട് ആ ചിന്തകൾക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് എനിക്ക് തിരിച്ചറിവുണ്ടായത് എന്ന് അബ്ബാസ് പറഞ്ഞു. കുട്ടിക്കാലത്ത് എനിക്ക് പഠനത്തിൽ താൽപര്യമില്ലായിരുന്നു. അക്കാദമിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ അളക്കുന്നതും വിലയിരുത്തുന്നതും ശരിയല്ലെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. ഓരോരുത്തർക്കും അവരുടേതായ കഴിവുകളും ഗുണങ്ങളുമുണ്ടാകും. അത് തിരിച്ചറിഞ്ഞ് വളർത്തികൊണ്ടുവരികയാണ് വേണ്ടത്. എന്റെ ആരാധകരുമായി ബന്ധം സ്ഥാപിച്ച്, അവരുടെ വികാരങ്ങളും അനുഭവങ്ങളും പങ്കിടാൻ അവരെ പ്രോത്സാഹിപ്പിച്ച് അവരുടെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഞാൻ ആഗ്രഹിച്ചതെന്ന് നടൻ പറയുന്നു.

തുടക്കത്തിലെ നേട്ടങ്ങൾക്കു പിന്നാലെ, തന്‍റെ ഏതാനും സിനിമകൾ പരാജയപ്പെട്ടു. ഇത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും വീട്ടു വാടക ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റനായി ഏറെ പ്രയാസപ്പെടുകയും ചെയ്തു. നാലു തവണ ജപ്തി ഭീഷണി നേരിട്ടു. ഒടുവിൽ കുടുംബത്തിന്‍റെ ഉപജീവനത്തിനായി ഒരു ബൈക്ക് മെക്കാനിക്കായി ജോലി ചെയ്തു. ന്യൂസിലൻഡിൽ ടാക്സി ഓടിക്കുകയും ചെയ്തിട്ടുണ്ടെന്നും നടൻ തുറന്നുപറഞ്ഞിരുന്നു.

Athira A :