നടി മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ ടോണി വിവാഹിതനായി

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. ലോക്ക് ഡൗണിൽ ഡോണിന്റെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുന്നു

തൃശൂരില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായി നടത്തിയ ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്

മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും എട്ടു മാസങ്ങള്‍ക്ക് മുന്പ് നിയമപരമായി വേര്‍പിരിഞ്ഞെന്നുമായിരുന്നു ഡോണ്‍ ഇതേ കുറിച്ച് പറഞ്ഞത്

വിവാഹമോചനത്തെക്കുറിച്ച്‌ പരോക്ഷമായി സൂചിപ്പിച്ച് മേഘ്‌നയും എത്തിയിരുന്നു. ‘പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്ബോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും’ മേഘ്ന പറയുന്നു.

Noora T Noora T :