രഞ്ജിത്ത് മൈക്ക് വാങ്ങി, അവർക്ക് ഒരു ചോദ്യവും ചോദിക്കാനില്ല, സ്വയം നന്ദി പ്രസംഗം പറഞ്ഞ് അവസാനിപ്പിക്കാൻ തുടങ്ങി; കുറിപ്പ്

ഐഎഫ്എഫ്‌കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനോടകം തന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ രഞ്ജിത്തിന് എതിരെ പലരും രംഗത്ത് എത്തി

വേദിയിൽ ബെലാ താറിന്റെയും സി എസ് വെങ്കിടേശ്വരന്റെയും സംഭാഷണത്തിനിടെ ഇറങ്ങി പോയി രഞ്ജിത്ത്. ഓപ്പൺ ഫോറത്തിനിടെ കാണികൾക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോയെന്ന് ചോദിച്ച് സിഎസ്‌വി മൈക്ക് നീട്ടിയപ്പോൾ രഞ്ജിത്ത് മൈക്ക് പിടിച്ചുവാങ്ങി അവർക്ക് ഒന്നും ചോദിക്കാനില്ലെന്ന് പറഞ്ഞ് നന്ദി പ്രസംഗം നടത്തി. ശേഷം സിഎസ്‌വിയും ബെലാ താറും, കാണികൾക്ക് ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കാത്തിരുന്നു ഈ സമയത്താണ് രഞ്ജിത്ത് വേദിയിൽ നിന്ന് ഇറങ്ങി പോയത്. ഇത് സംബന്ധിച്ച് സംവിധായകൻ ഡോൺ പാലാത്തറയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെയാണ്

IFFK യിലെ ഏറ്റവും പ്രിയപ്പെട്ട മൊമന്റ്’ എന്ന് പറഞ്ഞാണ് സംവിധായകൻ സംഭവം വിവരിച്ചത്. ‘ബെലാ താറുമായുള്ള സി എസ് വെങ്കിടേശ്വരന്റെ സംഭാഷണം വളരെ രസകരമായി നടക്കുകയാണ്, സമയം തീരാറായി, കാണികൾക്ക് എന്തെങ്കിലും ചോദിക്കാൻ കാണും എന്ന് പറഞ്ഞ് സിഎസ്‌വി മൈക്ക് കാണികൾക്ക് കൈമാറാൻ തുടങ്ങുന്നു. വേദിയിൽ തന്നെ ഇരിക്കുന്ന ഫെസ്റ്റിവൽ ഡയറക്ടർ രഞ്ജിത്ത് മൈക്ക് വാങ്ങുന്നു. “They don’t have any questions” എന്ന് പറഞ്ഞ് സ്വയം നന്ദി പ്രസംഗം പറഞ്ഞ് അവസാനിപ്പിക്കാൻ തുടങ്ങുന്നു. പ്രസംഗം കഴിഞ്ഞ് മൈക്ക് തിരികെ സിഎസ്‌വിക്ക് കൈമാറുന്നു. സിഎസ്‌വിയും താറും, കാണികൾക്ക് ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വെയ്റ്റ് ചെയ്യുന്നു. രഞ്ജിത്ത് വേദിയിൽ നിന്ന് ഇറങ്ങി പോകുന്നു’. ഡോൺ ഫേസ്ബുക്കിൽ കുറിച്ചു.

Noora T Noora T :