നിഗൂഢമായ കാഴ്ചകളുമായി ‘റോഷാക്ക്’ ഒടിടി റിലീസ്; തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ഹോട്ട്സ്റ്റാർ !

ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ റോഷാക്ക്. റോഷാക്കിന്റ ലോകത്തേക്കുള്ള ആദ്യകാഴ്ച തന്നെ അത്രയേറെ ഇംപ്രസീവ് ആയിരുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നു നേടിയത്.

നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത് .ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ലൂക്ക് ആന്റണി എന്ന വ്യക്തി ഒരു മലയോര പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തുന്നതും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് സമീര്‍ അബിനാണ്.

പതിഞ്ഞ താളത്തിലുള്ള ആഖ്യാനം, ഓരോ ഫ്രെയ്മിലുള്ള സാങ്കേതിക മികവ്, കഥയുമായി ഇഴുകിച്ചേരുന്ന ലൊക്കേഷനുകള്‍ എന്നിവയെല്ലാം ഈ സിനിമയെ വേറിട്ട അനുഭവമാക്കി മാറ്റുന്നു.

പ്രധാന കഥാപാത്രത്തെ അവരിപ്പിച്ച മമ്മൂട്ടിക്ക് പുറമെ ഗ്രേസ് ആന്റണി, ജഗദീഷ്, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ഷറഫുദ്ദീന്‍, മണി ഷൊര്‍ണൂര്‍, കോട്ടയം നസീര്‍ തുടങ്ങി ഒട്ടേറെ അഭിനേതാക്കളുടെ മികച്ച പ്രകടനം ചിത്രത്തിന്റെ മികവ് ഉയര്‍ത്തി. മിഥുന്‍ മുകുന്ദന്റെ സംഗീതവും നിമിഷ് രവിയുടെ ഛായാഗ്രഹണവും സിനിമയുടെ മിസ്റ്ററി മൂഡ് ആദ്യാവസാനം ഇടര്‍ച്ചകളില്ലാതെ നിലനിര്‍ത്താന്‍ ഏറെ സഹായിച്ചു.

Also read;

about rorschach

Safana Safu :