
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ . മമ്മൂട്ടിയും പ്രിത്വിരാജ്ഉം തകർത്ത് അഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് എട്ടു വർഷത്തിന് ശേഷം എത്തുന്ന മധുര രാജ . രണ്ടാം ഭാഗത്തിൽ പ്രിത്വിരാജ് ഇല്ല. മമ്മൂട്ടിയുടെ മാസ്സ് പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
സണ്ണി ലിയോണിന്റെ നൃത്തവും , ദിലീപിന്റെ ഷൂട്ടിംഗ് സെറ്റ് സന്ദർശനവും കൊണ്ട് മധുര രാജ ശ്രദ്ധേയമാകുകയാണ് . അതിനിടയിൽ ചിത്രത്തിന് നെഗറ്റീവ് കമന്റുകൾ നൽകാനും ചിലർ മടിക്കുന്നില്ല. സിനിമ പൊട്ടും എന്ന് പറഞ്ഞ യുവാവിന് നല്ല മറുപടി നൽകുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വൈശാഖൻ.
ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവച്ച പോസ്റ്റിനടിയിലാണ് സിനിമയെ മോശമാക്കി ചിത്രീകരിച്ച് കമന്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ചേട്ടന് ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലേ എന്നായിരുന്നു സംവിധായകന് വൈശാഖന് മറുപടി നല്‍കിയത്. യുവാവിന്റെ കമന്റ് മമ്മൂട്ടി ഫാന്‍സും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

പുലിമുരുകന് ശേഷം വൈശാഖും പീറ്റര്‍ ഹെയ്നും ഉദയ് കൃഷ്ണയും ഒരുമിക്കുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. എന്തായാലും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മധുര രാജ ഒരു നിസാര ചിത്രമല്ല എന്നാണ് സംസാരം.
director vyshakh’s viral reply