മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത് വളരെ നന്നായി; ഇത്തരം വിലക്കുകൾ ഒരുപാട് അനുഭവിച്ച് സുപ്രീം കോടതിയിൽ വരെ പോയ വ്യക്തിയാണ് ഞാൻ; ശ്രീനാഥ് ഭാസി വിഷയത്തിൽ വിനയൻ !

നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം മമ്മൂട്ടി വിമർശിച്ചിരുന്നു .ആരെയും ജോലിയിൽ നിന്ന് വിലക്കാൻ പാടില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. മമ്മൂട്ടിയുടെ പ്രതികരണം നന്നായെന്നും വിലക്ക് എന്ന വാക്ക് പോലും എടുത്തു കളയണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനയൻ.’

വിനയന്റെ വാക്കുകൾ ഇങ്ങനെ മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത് വളരെ നന്നായി. ഈ വിലക്ക് എന്ന വാക്ക് ഒഴിവാക്കണം. ഒരാളുടെ തൊഴിൽ നിഷേധിച്ച് അയാളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന നടപടി ശരിയല്ല. ശ്രീനാഥ് ഭാസി എന്നോട് സംസാരിച്ചിരുന്നു. അങ്ങനെ ഞാൻ നിർമ്മാതാവ് രഞ്ജിത്തിനെ വിളിച്ചു. അത്തരമൊരു വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാഥ് ഭാസി ചെയ്തതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല. അത് തെറ്റ് തന്നെയാണ്. സിനിമക്കാർക്കിടയിൽ ഒരു അച്ചടക്കം വേണം. സിനിമ എന്നത് കോടികൾ മുടക്കിയുള്ള ഒരു ബിസിനസാണ്. ശ്രീനാഥ് ഭാസി മാത്രമല്ല പല ചെറുപ്പക്കാരും ഇത്തരത്തിൽ അച്ചടക്കമില്ലാതെ പെരുമാറുന്നുണ്ട്. എന്നാൽ അയാൾ മാപ്പ് പറഞ്ഞ ശേഷവും ഇത്തരമൊരു വിലക്ക് തുടരേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് സംശയം’

ഇത്തരം വിലക്കുകൾ ഒരുപാട് അനുഭവിച്ച് സുപ്രീം കോടതിയിൽ വരെ പോയ വ്യക്തിയാണ് ഞാൻ. ഒരു ആറ് മാസം ഫ്രെയിമിൽ ഇല്ലെങ്കിൽ, അയാളൊന്നും മലയാള സിനിമയ്ക്ക് അത്യാവശ്യമല്ല, ഔട്ടായി പോകും. അത് വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ എന്തൊക്കെ ശിക്ഷ മാർഗങ്ങളുണ്ട്’, വിനയൻ പറഞ്ഞു.സംഘടനകൾ നൽകിയ വിലക്ക് മൂലം തിലകന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് നഷ്ടമായത്. തനിക്കും പത്ത് വർഷത്തോളം നഷ്ടമായി. വിലക്കുകൾക്ക് പകരം മറ്റ് ശിക്ഷാ നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘തിലകൻ ചേട്ടൻ എന്ന ഇന്ത്യൻ സിനിമയിലെ മികച്ച നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ നഷ്ടമായി.

ഇപ്പോൾ എനിക്ക് വരുന്ന പല ഫോൺ കോളുകളിലും വിനയന്റെ പത്ത് വർഷങ്ങൾ നഷ്ടപ്പെടുത്തിയത് ദുഃഖം തോന്നുന്നു എന്ന് പറയുന്നുണ്ട്. എനിക്ക് പറയാനുള്ളത് ഇത്തരം തൊഴിൽ നിഷേധിക്കുന്ന വിലക്കുകൾ അല്ലാതെ മറ്റു ശിക്ഷ മാർഗങ്ങൾ സ്വീകരിക്കണം. ആരെയെങ്കിലും തെറി വിളിച്ചതിനോ സ്ത്രീയെ പീഡിപ്പിച്ചതിനോ അല്ല എനിക്ക് വിലക്ക് വന്നത്. പത്ത് വർഷമാണ് എനിക്ക് നഷ്ടമായത്. ആരും എനിക്കോ തിലകൻ ചേട്ടനോ വേണ്ടി സംസാരിച്ചില്ല. സുപ്രീം കോടതി വിധിക്ക് ശേഷം മമ്മൂട്ടി അമ്മയുടെ യോഗത്തിൽ വിനയനെ പോലുള്ളവരെ വിലക്കിയത് ശരിയായില്ല എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് നമുക്ക് ആ വാക്ക് നീക്കാം. അതിന് നിർമ്മാതാക്കൾ തയ്യാറാകണം എന്നാണ് എന്റെ അഭിപ്രായം’, വിനയൻ കൂട്ടിച്ചേർത്തു.

AJILI ANNAJOHN :