സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ ആർക്കുമില്ലെന്ന് സംവിധായകൻ

സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ ആർക്കും ഇല്ലെന്ന് സംവിധായകൻ സന്തോഷ് നാരായണൻ. ടൈംസ് ഓഫ് ഇന്ത്യ യുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ മനസ്സ് തുറന്നത്. അവർ ചിത്രത്തിനായി സമയപരിധി ഇല്ലാതെ ജോലി ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.

സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുകയാണ് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലൂടെ. ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് സന്തോഷ് നാരായണൻ.

മണിരത്നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് രംഗീല ഇദ്ദേഹം സംവിധാനം ചെയ്യുന്നത്

മലയാളത്തില്‍ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

director santhosh narayanan

Noora T Noora T :