പരസ്പരം തല്ലാനും തൊടാനും അനുവാദമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമാ !! സംവിധാകന്റെ വാക്കുകൾ വിവാദത്തിൽ

തെന്നിന്ത്യൻ സിനിമ ലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു വിജയ് ദേവരെക്കൊണ്ട ശാലിനി പാണ്ഡെ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച അർജുൻ റെഡ്ഡി. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അർജുൻ റെഡ്ഡിയുടെ ബോളിവുഡ് റീമേക്ക് ജൂൺ 21 നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ബോളിവുഡിൽ വിജയ് ദേവരെക്കൊണ്ടയ്ക്ക് പകരം ഷാഹിദ് കപൂറായിരുന്നു ചിത്രത്തിലെത്തിയത്. ചിത്രത്തിന് ബോളിവുഡിൽ അത്ര നല്ല പ്രതികരണമല്ലായിരുന്നു തുടക്കം മുതലേ ലഭിച്ചത്.

ബോക്സോഫീസിൽ വൻ വിജയമായിരുന്നെങ്കിലും ചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ആൺ കോയ്മയുടെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഉയർന്നു വന്ന വിമർശനം. ഇങ്ങനെ തുടരെ ചിത്രത്തെ വിവാദങ്ങൾ വേട്ടയാടുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയുടെ അഭിമുഖം മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ . അങ്ങോട്ടുമിങ്ങോട്ടും തൊടാനും തല്ലാനും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമെന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഇതിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണിപ്പോൾ.

പരസ്പരം തല്ലാനും തൊടാനും അനുവാദമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമാണെന്നാണ് സംവിധായകൻ ചോദിക്കുന്നത്. പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ നിങ്ങൾ അഗാധമായ പ്രണയത്തിലാണെന്ന് പറയുന്നതിൽ അർഥമില്ലെന്നും സംവിധായകൻ പറയുന്നു. സിനിമ ഇഷ്ടമില്ലെന്ന് പറയുന്ന സ്ത്രീകൾ ഒരിക്കൽ പോലും പ്രണയിച്ചിട്ടില്ലെന്നും, അല്ലെങ്കിൽ ഒരിക്കൽ പോലും അവർ ശരിക്കു പ്രണയിച്ചിട്ടില്ലെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു.

ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്. സംവിധായകനെതിരെ നടി സാമന്ത അക്കിനോനി രംഗത്തെത്തി സന്ദീപിന്റെ അഭിമുഖം ഏറെ അസ്വസ്ഥത ആക്കുന്നുണ്ടെന്നായിരുന്നു സാമന്തയുടെ പ്രതികരണം. സഞ്ജുവിനെ പോലെയുള്ള ചിത്രങ്ങൾക്ക് റേറ്റിംഗ് നൽകിയവർ എന്ത് കൊണ്ട് കബീർ സിംഗിനെ തള്ളിന്ന് നടി കങ്കണ റാവത്തിന്റെ സഹോദരി രംങ്കോലി പരിഹസിക്കുന്നു.

director sandeep vanka-

Noora T Noora T :