പ്രിയദർശൻ സംവിധാനം നിർത്തുന്നു?

മോളിവുഡിന്റെയും ബോളിവുഡിന്റെയും സൂപ്പർ സംവിധായകൻ പ്രിയദർശൻ സംവിധാനം നിർത്തുന്നു എന്ന് സൂചനകൾ. പരസ്യചിത്രങ്ങൾ ചെയ്യാനായിരിക്കും ഇനി സമയം വിനിയോഗിക്കുക എന്ന് അദ്ദേഹം പറഞ്ഞതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് പ്രിയദർശൻ. നർമ്മ മുഹൂർത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രിയൻ സംവിധാനം നിർത്താൻ പോകുന്നു എന്ന വാർത്ത സിനിമാപ്രേക്ഷകർക്ക് ഒരു നഷ്ടം തന്നെയാണ്.

1980 കളിലാണ് പ്രിയദർശൻ സിനിമാസംവിധാന രംഗത്തേക്ക് കടന്ന് വന്നത്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു,താളവട്ടം,വന്ദനം,കിലുക്കം അങ്ങനെ ഹിറ്റുകളുടെ പെരുമഴ തന്നെ ഈ സംവിധായകൻ സൃഷ്ട്ടിച്ചു.


മലയാളത്തിലെ ഹിറ്റ് സിനിമകൾ ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്ത് ബോളിവുഡിലും വമ്പൻ ഹിറ്റുകൾ പ്രിയദർശൻ ഒരുക്കി.2007ൽ കാഞ്ചീവരം എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 2012ൽ പദ്മശ്രീയും ലഭിച്ചു. നടി ലിസ്സിയാണ് പ്രിയദർശന്റെ പത്നി. എന്നാൽ 2016ൽ ഇവർ ഭാര്യാഭർതൃ ബന്ധം അവസാനിപ്പിച്ചു. കല്യാണി, സിദ്ധാർത്ഥ് എന്നിവരാണ് മക്കൾ.

director priyadarshan

HariPriya PB :