മാമാങ്കം മുഴുവനായി കണ്ടു,നൂറ് ശതമാനം ഞാന്‍ സംതൃപ്തനാണ്;സംവിധായകൻ എം. പദ്മകുമാര്‍!

മലയാളത്തിലുൾപ്പടെ നാല് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് മാമാങ്കം.ഇപ്പോഴിതാ മാമാങ്കം ചിത്രം മുഴുവനായി കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകൻ എം. പദ്മകുമാര്‍.ചിത്രം മുഴുവന്‍ ഒറ്റയിരിപ്പിന് താന്‍ കണ്ടു തീര്‍ത്തെന്നും താന്‍ ഏറെ സന്തുഷ്ടനാണെന്നും പദ്മകുമാര്‍ പറയുന്നു.

‘ഇപ്പോഴാണ് സിനിമ മുഴുവനായി ഒറ്റയിരിപ്പിന് കണ്ടത്. നൂറ് ശതമാനം ഞാന്‍ സംതൃപ്തനാണ്. ഇത് വളരെ നല്ലൊരു സിനിമയാണ്. പക്ഷേ, ഡിസംബര്‍ 12 ന് സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കാണണം. നല്ല സിനിമയാണെന്ന് പ്രേക്ഷകരില്‍ നിന്ന് കേള്‍ക്കണം. എങ്കിലേ പൂര്‍ണ തൃപ്തിയുണ്ടാകൂ. നല്ല സിനിമയാണെന്ന് പ്രേക്ഷകരാണ് പറയേണ്ടത്. എങ്കിലേ അത് പൂര്‍ണതയിലെത്തൂ.’ ദുബായില്‍ ‘മാമാങ്കം’ പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ പദ്മകുമാര്‍ പറഞ്ഞു.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍. ചിത്രം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും.

director padmakumar about mamangam movie

Vyshnavi Raj Raj :