എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്:എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ; ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ;എന്റെ സമയദോഷം; ‘ദിലീപ് അന്ന് പറഞ്ഞത്’; വെളിപ്പെടുത്തലുമായിസംവിധായകൻ ജോസ് തോമസ്!!

ഒരുകാലത്ത് മലയാളികളുടെ മനസ്സിൽ ഇടംനേടുകയും ഏറെ ആരാധകരുമുണ്ടായിരുന്ന താരജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്.

ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. മഞ്ജു വാര്യർ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മിൽ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളിൽ നിന്നും മാറി നിൽക്കാനാണ് താരങ്ങൾ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു.

എന്നാൽ ഇപ്പോഴും ഇവരുടെ ദാമ്പത്യവും വേർപിരിയലുമൊക്കെ ഇന്നും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. എന്നാലിപ്പോൾ വിവാഹമോചനത്തിന്റെ സമയത്ത് നടൻ ദിലീപിന്റെ മാനസിക അവസ്ഥ എന്തായിരുന്നുവെന്ന് മുൻപൊരിക്കൽ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജോസ് തോമസ് പറഞ്ഞിരുന്ന വാക്കുകളാണിപ്പോൾ സോർഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

മായാമോഹിനി എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഞ്ജുവും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ താൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. അന്നെല്ലാം അത്രയും സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭർത്താവിനെയും ആണ് തനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം ഗോസിപ്പുകൾ പറയുന്നവരോട് താൻ ഇക്കാര്യം പറയാറുണ്ടായിരുന്നു എന്നാണ് ജോസ് തോമസ് പറഞ്ഞത്.

ശൃംഗാരവേലൻ എന്ന ചിത്രത്തിന്റെ സമയത്താണ് ഇവരുടെ ബന്ധം വേർപിരിയലിന്റെ വക്കോളം എത്തിയത്. അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ജോസ് പറയുകയുണ്ടായി. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ, ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ എന്നാണ് ദിലീപ് പറഞ്ഞതെന്ന് ജോസ് തോമസ് പറയുന്നു.

അതും പറഞ്ഞ് അദ്ദേഹം അന്ന് ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തന്നെ ഉള്ളിലെ വേദന കാണാമായിരുന്നു. ഇത്രയൊക്കെ വേദനിച്ചിട്ടും മഞ്ജുവിനെക്കുറിച്ച് യാതൊരു കുറ്റമോ കുറവോ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. എന്റെ സമയദോഷം എന്നുമാത്രമാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. പക്ഷെ ദിലീപിന് എല്ലാത്തിനെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടയായിരുന്നു എന്നുമാണ് ജോസ് തോമസ് അഭിമുഖത്തിൽ വ്യക്തമാക്കിയത്.

അതേ സമയം വിവാഹമോചനം സംബന്ധിച്ച ചോദ്യങ്ങൾക്ക് മൗനമായിരുന്നു എന്നും മഞ്ജുവിന്റെയും മറുപടി. വേർപിരിഞ്ഞ ശേഷം ദിലീപ് എന്ന മൂന്നക്ഷരം മഞ്ജു എവിടെയും ഉപയോഗിച്ചിട്ടില്ല. ഒരുമിച്ച് ഒരേ വേദികളിൽ എത്താതിരിക്കാൻ പോലും ഇരുവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മകൾ മീനാക്ഷിയെ കുറിച്ചും മഞ്ജു എവിടെയും സംസാരിക്കാറില്ല.

മകൾ മീനാക്ഷി അച്ഛനൊപ്പമാണ് പോവുന്നതെന്നറിഞ്ഞപ്പോൾ ആ തീരുമാനമടക്കം മഞ്ജു അംഗീകരിച്ചു. അതിനു ശേഷം രണ്ടുപേരും അവരവരുടെ ജീവിതത്തിലേക്ക് മടങ്ങി. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ച് മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. എന്നാൽ വിവാഹമോചനത്തിന് ശേഷം തകർന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. 1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ൽ ഇരുവരും വിവാഹമോചനം നേടി.

നാൽപ്പത്തിയഞ്ചുകാരിയായ മഞ്ജു രണ്ടാം വരവ് നടത്തിയശേഷം മലയാളത്തിൽ മാത്രമല്ല തമിഴിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. തമിഴിൽ മഞ്ജു ചെയ്യുന്ന സിനിമകളെല്ലാം സൂപ്പർ താരങ്ങൾക്കും സംവിധായകർക്കും ഒപ്പമാണ്. തുനിവാണ് തമിഴിൽ ഏറ്റവും അവസാനം മഞ്ജു അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. മഞ്ജുവിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ മലയാളികളടക്കം എല്ലാവരും അമ്പരന്നിരുന്നു.

Athira A :