മകൻ്റെ സ്വപ്നത്തിനായ് അമ്മ താലിമാല പണയം വച്ചു – അമ്മയെ കുറിച്ച് ആറ്റ്ലി

വളരെ പെട്ടെന്നാണ് അറ്റ്ലി തമിഴകത്തിൻ്റെ പ്രിയങ്കരനായ സംവിധായകനായത് . രാജാറാണിയിലാണ് അറ്റ്ലി തന്റെ സംവിധാന ജീവിതം ആരംഭിക്കുന്നത് . ഒന്നിന് പിന്നാലെ ഒന്നൊന്നായി വിജയചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം മുന്‍പത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തിരുന്നു.

ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനായി അച്ഛനോട് പൈസ ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ വഴക്ക് പറയുകയായിരുന്നുവെന്ന് അറ്റ്‌ലി ഓര്‍ത്തെടുക്കുന്നു. കോളേജിലെ ഫീസ് തന്നെ എങ്ങനെയാണ് കൊടുക്കുന്നതെന്നറിയില്ല, അതിനിടയിലാണ് ഭാരിച്ച തുക ഷോര്‍ട്ട് ഫിലിമിനായി ചോദിക്കുന്നത്. 90,000 രൂപയായിരുന്നു അന്ന് താന്‍ ചോദിച്ചത്.തനിക്ക് പൈസ ലഭിക്കാത്ത പ്രശ്‌നത്തെക്കുറിച്ച്‌ അമ്മയോട് പറഞ്ഞിരുന്നു. താലിമാല പണയം വെച്ച്‌ 85,000 രൂപ അമ്മ അന്ന് മകന് നല്‍കുകയായിരുന്നു. നിന്റെ സ്വപ്‌നം നടക്കട്ടെയെന്നായിരുന്നു അന്ന് അമ്മ മകനോട് പറഞ്ഞത്.

അത്തരമൊരു അവസ്ഥയെ അഭിമുഖീകരിച്ചതിനാല്‍ത്തന്നെ നിര്‍മ്മാതാവിന്റെ വേദന തനിക്ക് മനസ്സിലാവുമെന്ന് അറ്റ്‌ലി പറയുന്നു. പണം സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതിനെക്കുറിച്ച്‌ തന്നെ പഠിപ്പിച്ച്‌ തന്നത് അമ്മയാണ്. അത് കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷം താന്‍ അമ്മയ്ക്ക് സ്വര്‍ണ്ണം വാങ്ങി നല്‍കിയെന്നും സംവിധായകന്‍ പറയുന്നു.

director atlee about life before cinema

Sruthi S :