മരണത്തിന് ഒരിക്കലും ഒരു കലാകാരൻറെ ഓര്‍മ്മകളെ മായ്ക്കാന്‍ കഴിയില്ല;നരേന്ദ്ര പ്രസാദിന് നാടിന്‍റെ സ്മരണാഞ്ജലി!

ഇന്നും ചില അതുല്യ പ്രതിഭകളെ മലയാള സിനിമയിക്ക് നഷ്ട്ടമായതിന്റെ വേദനയിലാണ്.മലയാള സിനിമ കണ്ട ഏറ്റവും നല്ല അതുല്യ നടൻ നരേന്ദ്രപ്രസാദിന്റെ 16 മത് ചരമവാര്‍ഷികമാണിന്ന്.2003 നവംബര് 3 നാണ് അനുഗ്രഹീത നടന്‍ നമ്മെ വിട്ടു പോയത് .മലയാള സിനിമയിൽ എന്നും വെത്യസ്തമായ ഒരുപാട് നല്ല കഥാപാത്രങ്ങൾ നൽകിയ താരമാണ് നരേന്ദ്രപ്രസാദ്.എന്നും അത്ഭുതപെടുത്തിയിട്ടേ ഉള്ളു ഈ താരം.തന്റെ അഭിനയ മികവുകൊണ്ട് എന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ് .

സാഹിത്യ നിരൂപകൻ,അദ്ധ്യാപകൻ നാടക നിരൂപകൻ,നാടക നടൻചലച്ചിത്ര നടൻ ഡബിങ്ങ് ആര്ടിസ്റ് എം.ജി യുണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലേറ്റേഴ്സിന്റെ ഡയക്ടര്‍ എന്നിങ്ങനെ താരം നിറഞ്ഞു നിന്ന മേഖലകൾ ഏറെ ആണ്.ഇന്നും മലയാളികളുടെ നാവിൻ തുമ്പിൽ ഓരോ കഥപാത്രങ്ങളും കിടപ്പുണ്ടാകും.ശക്തമായ വില്ലൻ കഥാപാത്രങ്ങളാകട്ടെ ഈ താരത്തിനൊപ്പം മറ്റാരും തന്നെ ആ വില്ലൻ കഥാപാത്രങ്ങളെ ചെയ്യാൻ കഴിയില്ല.

ആറാം തമ്ബുരാനിലെ കുളപ്പുള്ളി അപ്പന്‍ പൈതൃകത്തിലെ ചെമ്മാതിരി മേലേപ്പറമ്ബിലെ അച്ഛന്‍ ,ചേട്ടന്‍ ബാവ ഏകലവ്യനിലെ സ്വാമി ആമൂര്‍ത്താനന്ദജി തലസ്ഥാനത്തിലെ രാഷ്ട്രിയ നേതാവ് ഒക്കെ അദ് ദേഹത്തിന്റെ അഭിനയ പാടവം എടുത്തുകാട്ടിയ കഥാപാത്രങ്ങളാണ്. വില്ലനായും ഹാസ്യനടനായും ഗൗരവമുള്ളകഥാപാത്രങ്ങളെയും ഒക്കെ ഒരു പോലെ ഇണങ്ങിയ നടന്‍ .വൈശാലിയില്‍ ബാബു ആന്റണിയുടെ കഥാപാത്രത്തിനും ചിത്രത്തിലെ രഞ്ജിനിയുടെ അച്ഛനായ നടന്റെ കഥാപാത്രത്തിനും നരേന്ദ്രപ്രസാദ് നല്കിയ ശബ്ദം ഇന്നും ആ കഥാപാത്രങ്ങളുടെ മികവ് എടുത്തുകാട്ടുന്നു. സിനിമയില്‍ അദദ്ദേഹം നിറഞ്ഞാടിയ പല കഥാപാത്രങ്ങളും ഇന്നും ആസ്വാദക ഹൃദയത്തില്‍ വേറിട്ടു നില്ക്കുന്നു.
അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നുന്ന നിമിഷങ്ങള്‍ സമ്മാനിച്ച അതുല്യ നടന്‍.മരണത്തിന് ഒരിക്കലും യഥാര്‍ത്ഥ കലാകാരന്റെ ഓര്‍മ്മകളെ മായ്ക്കാന്‍ കഴിയില്ല, ആ വലിയ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

about narendra prasad

Noora T Noora T :