പുത്തൻ ലു ക്കിൽ ദിലീപ്. ഒപ്പം കാവ്യയും , ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാദിർഷായുടെ സംവിധനത്തിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിലെ ദിലീപിന്റെ വ്യത്യസ്ത ലുക്കുകൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
അറുപത് വയസുള്ള വ്യക്തിയായിട്ടാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ഉര്‍വശിയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത്
നാദിർഷ താന്നെയാണ് ഇൻസ്റ്റാഗ്രാമിൽ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ് ചെയ്തത്. മൊട്ട അടിച്ച ദിലീപിന്റെ ചിത്രമാണ് \ആരാധകർ ഏറ്റെടുത്തത്
ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് നാദിർഷയുടെ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഹരീഷ് കണാരന്‍,സ്വാസിക,അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, കോട്ടയം നസീര്‍, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്ന സിനിമയാണെന്നാണ് റിപ്പോർട്ട്.
Dileep with Kavya Madhavan, kesu ee veedinte nadhan movie, Nadirshah