എല്ലാ ഗോപിക ഫാന്‍സിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്; പിറന്നാള്‍ ദിനത്തില്‍ ഗോപികയെ ട്രോളി ജിപി; വൈറലായി വീഡിയോ

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന താര മുഖങ്ങളില്‍ ഒന്നാണ് ജിപിയുടേത്. വ്യത്യസ്തമായ അവതരണ ശൈലിയും സൗഹൃദപരമായ ഇടപെടലും താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുക്കുമ്പോള്‍ ഗോപിക അനിലുമായുള്ള ജിപിയുടെ വിവാഹമടക്കം വലിയതോതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും പോസ്റ്റുകള്‍ക്കും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഗോപികയും പിന്നാള്‍. വിവാഹം കഴിഞ്ഞുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ തന്നെ ജിപി എന്താണ് ഗോപികയ്ക്ക് സമ്മാനമായി കൊടുത്തതെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ജിപി കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രണയാര്‍ദ്ദമായ പോസ്റ്റുകള്‍ക്ക് പിന്നാലെ ഗോപികയ്ക്ക് എട്ടിന്റെ പണി കൊടുത്തുള്ള വീഡിയോയും വൈറലാണ്.

ശരിക്കും ഗോപികയുടെ സ്വഭാവം എന്താണെന്നും വീട്ടില്‍ ഗോപിക എങ്ങനെയാണ് എന്നും തുറന്ന് കാട്ടുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ഈ വീഡിയോ കാണാന്‍ ആരും മറക്കരുതെന്നും ജിപി പ്രത്യേകം പറയുന്നുണ്ട്. എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കുമുള്ള സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്. നിങ്ങളുടെയെല്ലാം ഗോപിക ചേച്ചി വളരെ വളരെ ശാന്തയും സമീപനം പാലിക്കുകയും ചെയ്യുന്ന പക്വതയുള്ളയാളുമാണെന്ന് നിങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടിയുള്ള വീഡിയോയാണിതെന്ന് പറഞ്ഞായിരുന്നു ജിപി വീഡിയോ പോസ്റ്റ് ചെയ്തത്. ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ എന്നാണ് ജിപി പറയുന്നത്.

കുഞ്ഞുങ്ങള്‍ക്കൊപ്പം തവളച്ചാട്ടം ചാടിയും അവരിലൊരാളായി അവര്‍ക്കൊപ്പം കളിയ്ക്കുകയും കുഞ്ഞുങ്ങളോട് അവരുടെ രീതിയില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഗോപികയെയാണ് വീഡിയോയില്‍ കാണുന്നത്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. സകല വിലയും കളഞ്ഞു കുളിച്ചല്ലോ, ഇത്രയും വേണ്ടായിരുന്നു, പിറന്നാള്‍ ദിനം തന്നെ വേണമായിരുന്നോ, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

എന്നാല്‍ മറ്റ് രണ്ട് പോസ്റ്റുകളില്‍, തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ഗോവിന്ദ് പദ്മസൂര്യ വളരെ മനോഹരമായ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘മറ്റൊരു വീക്ഷണത്തില്‍ എനിക്ക് ജീവിതത്തെ കാണിച്ചു തന്നതിന് നിന്നെ ഞാന്‍ ആലിംഗനം ചെയ്യുകയാണ്. നിന്റെ തമാശകള്‍ക്കും വഴക്കുകള്‍ക്കും പരിചരണത്തിനും സന്തോഷത്തിനും എല്ലാം പ്രത്യേക നന്ദി. എന്റെ സന്തോഷമുള്ള ജീവിതം കൂടുതല്‍ സന്തോഷമാക്കി മാറ്റിയതിന് കൂടുതല്‍ ഇറുക്കിപ്പിടിച്ച ആലിംഗനം ചെയ്യുകയാണ്’ എന്നാണ് ഗോവിന്ദ് പദ്മസൂര്യ കുറിച്ചത്. ‘ഞാന്‍ എപ്പോഴും എന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണെന്ന് തോന്നാം, എന്നാല്‍ എന്റെ ഒരു കൈ എപ്പോഴും നിനക്കൊപ്പമുണ്ട്’ എന്ന് മറ്റൊരു മനോഹര ചിത്രത്തിനൊപ്പം ജിപി കുറിക്കുന്നു.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. കസവ് സാരിയും മുലപ്പൂവും മിനിമല്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഹല്‍ദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. വളരെ വിരളമായി മാത്രം വധൂവരന്മാര്‍ നടത്താറുള്ള അയനിയൂണ് ചടങ്ങ് ജിപിയും ഗോപികയും നടത്തിയത് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും കൗതുകം പകര്‍ന്നിരുന്നു.

Vijayasree Vijayasree :