ദിലീപിനൊപ്പം കാവ്യയില്ല ; എവിടെയെന്ന് ആരാധകർ!

കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്രീനാഥന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.ഒട്ടുമിക്ക സിനിമ താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.വിവാഹത്തിന് നേരിട്ടെത്താൻ കഴിയാഞ്ഞതു കൊണ്ട് മമ്മൂക്ക വീട്ടിലെത്തിയാണ് ആശംസ അറിയിച്ചത്. ദിലീപും വീട്ടിലെത്തി ആശംസ അറിയിച്ചു.എന്നാൽ ആരാധകർ ഒപ്പം കാവ്യയെ പ്രതീക്ഷിച്ചെങ്കിലും നിരാശയുണ്ടാക്കി.കാവ്യ ഒപ്പം എത്തിയില്ല. ശ്രീനാഥിനും ഭാര്യ്ക്കുമൊപ്പം നടൻ ദിലീപ് നിൽക്കുന്ന ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ ആരാധകർ തിരക്കുന്നത് കാവ്യയെയാണ്.എന്താണ് കാവ്യയെ ഒപ്പം കുട്ടാഞ്ഞത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്.
ഇതിനുമുൻപ് ലാൽജോസിന്റെ മകളുടെ വിവാഹച്ചടങ്ങിൽ ദിലീപും മകൾ മീനാക്ഷിയും മാത്രം എത്തിയപ്പോളും ഇതേ ചോദ്യം ആരാധകർ ചോദിച്ചിരുന്നു.എന്നാൽ ഇപ്പോളിത് രണ്ടാം തവണകുടിയായപ്പോൾ ആരാധകരുടെ സംശയം കു‌ടി.കാവ്യയും ദിലീപും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ.

എന്നാൽ മമ്മുക്ക തന്റെ പ്രീയപ്പെട്ട ഫോട്ടോഗ്രാഫറുടെ വീട്ടിൽ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു.
പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീൽ ഫോട്ടോഗ്രാഫർ ആയിട്ടാണ് ശ്രീനാഥ് കരിയർ ആരംഭിക്കുന്നത് . പിന്നീട് ഗപ്പി എന്ന ചിത്രത്തിൽ വിഷ്ണു തണ്ടശ്ശേരിയുടെ ഒപ്പം മെയിൻ ഫോട്ടോഗ്രാഫർ അയി വർക്ക് ചെയ്തിരുന്നു , “ദ ഗ്രേറ്റ് ഫാദറാണ് ശ്രീനാഥ്‌ സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ . ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റില്ലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നേരത്തെ കൊച്ചിയിൽ വച്ചു നടന്ന ശ്രീനാഥിന്റെ വിവാഹസത്കാരത്തിൽ ഉണ്ണി മുകുന്ദൻ, ടൊവീനോ തുടങ്ങിയവർ പങ്കെടുത്തിരുന്നു‌.

dileep in sreenath’s marriage function without kavya

Sruthi S :