ദിലീപ് സുപ്രീം കോടതിയിൽ !!!

ദിലീപ് സുപ്രീം കോടതിയിൽ !!!

നടി ആക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവ്. കേസിൽ കുറ്റാരോപിതനായ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് നൽകണം എന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് രണ്ടുവര്ഷത്തിലേക്കെത്തുമ്പോളും യാതൊരു പുരോഗതിയും കേസിൽ ഇല്ല. ദൃശ്യങ്ങൾ ആവശ്യപ്പെട്ടു നേരത്തെ കോടതിയെ സമീപിച്ചപ്പോൾ പ്രതിസ്ഥാനത്തു നില്കുന്നയാൾ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂടികാണിച്ചാണ്‌ തള്ളിയത്.

ഇതോടെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്ഹ. ദിലീപിന്റെ ഹർജി ജനുവരിയിൽ പരിഗണിക്കും.

dileep files plea in supreme court

Sruthi S :