മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള’. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ നടൻ ദിലീപ്, സംവിധായകൻ ബ്ലെസി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഈ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഏറെ സന്തോഷത്തോടുകൂടിയാണ് ഇവിടെ നിൽക്കുന്നത് . ദിലീപ് എന്റെ അടുത്ത് ചേർന്ന് നിൽക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് രണ്ടായിരത്തി എട്ടിലാണ് ഞങ്ങൾ കൽക്കട്ട ന്യൂസിന്റെ ഷൂട്ടിങ്ങുമായിട്ട് ബന്ധപ്പെട്ട് കൽക്കട്ടയിൽ പോകുന്നത്. ഷൂട്ട് കഴിഞ്ഞിട്ട് തിരിച്ച് റൂമിലേക്ക് പോകുമ്പോഴാണ് ദുബായിൽ നിന്ന് എനിക്കൊരു കോൾ വരുന്നത്. പി കെ സജീവിന്റെ കോളായിരുന്നു അതെന്നും ബ്ലെസി പറയുന്നു.
ആ സമയത്ത് എന്റെ അടുത്ത് ആദ്യം അദ്ദേഹം ചോദിച്ചത് ‘നിങ്ങളുടെ ഏറ്റവും നല്ല സിനിമ എനിക്ക് വേണം, അത് നിങ്ങൾക്ക് ചെയ്തു തരാൻ പറ്റുമോ’ എന്നായിരുന്നു. പ്രത്യേകിച്ച് ദിലീപ് കൂടെ ചേർന്ന് നിൽക്കുമ്പോൾ എനിക്ക് ആ നിമിഷങ്ങളാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബ്ലസി പറഞ്ഞപോലെ ഞങ്ങൾ ഒരുമിച്ച് വരുന്ന സമയത്താണ് ഫോൺകോൾ വരുന്നത്. പക്ഷെ അദ്ദേഹം അത് എന്നോട് പറഞ്ഞില്ല എന്നായിരുന്നു അടുത്ത് നിൽക്കുകയായിരുന്നു ദിലീപിന്റെ ഉടനടിയുള്ള പ്രതികരണം. അദ്ദേഹം എന്തോ മാറി നിന്ന് സംസാരിക്കുന്നതാണ് ഞാൻ കണ്ടത്. ഏറ്റവും നല്ല സിനിമക്ക് വേണ്ടിയുള്ള കോളായിരുന്നു അതെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോൾ അതിൽ കയറി തൂങ്ങിയേനെ. എന്തായാലും ഇപ്പോഴും നിങ്ങൾക്ക് അത് മിസ്സ് ആയിട്ടില്ല. അവർ രണ്ടുപേരും ഇവിടെ ഇരിപ്പുണ്ട് നമ്മൾ രണ്ടുപേരും അടുത്ത് നിൽക്കുന്നുണ്ടെന്നും ദിലീപ് ബ്ലസിയോടായി പറയുന്നു.
വലിയ സന്തോഷം ഞാൻ ഇവർ രണ്ടുപേരും ആദ്യമായിട്ടാണ് കാണുന്നത്. അഗസ്റ്റിയേട്ടനാണ് എനിക്ക് പരിചയമുള്ളത്. ഒരുപാട് പഴകിയ ബന്ധമുള്ള ആൾക്കാരാണ് ഞങ്ങൾ. ഞാനും ബിജുമേനോനും അഗസ്റ്റിയേട്ടനും ലാൽ ജോസും സുധീഷും ചേർന്ന് ഒരു കാസറ്റ് കമ്പനി തുടങ്ങിയിരുന്നു. ഗുഡ് ഫൈവ് എന്നായിരുന്നു ആ കമ്പനിയുടെ പേര്.
കുറച്ച് മുന്നോട്ട് പോയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ അഞ്ചും ശരിയല്ലെന്ന്. അത് അതുകൊണ്ട് പിന്നെ കമ്പനി മുന്നോട്ട് പോയില്ല. ഞങ്ങൾ തമ്മിലുള്ള ഐക്യവും കാര്യങ്ങളൊക്കെ ഇപ്പോഴും അങ്ങനെ തന്നെയാണ് പിന്നെ അദ്ദേഹം ലാൽ ജോസിന്റെ ആദ്യത്തെ സിനിമയായ മറവത്തൂർ കനവ് ചെയ്തു. കൂടെ ഒരുപാട് ബിസിനസ് കാര്യങ്ങളും നോക്കിനടത്തുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും ദിലീപ് വ്യക്തമാക്കി.
സിനിമ ഗംഭീര വിജയമാവട്ടെ. കാരണം തിയേറ്ററൊക്കെ ഉള്ളതുകൊണ്ട് എല്ലാ സിനിമയും ഓടാൻ വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരാണ്. ഇവിടെ വന്നിരിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു. യുണൈറ്റഡ് കിംഡം ഓഫ് കേരളക്ക് എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഒരിക്കൽ കൂടെ അർപ്പിക്കുന്നു.
പുതിയ ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് നല്ല താൽപര്യമാണ്. നല്ല ശ്രമങ്ങൾ വരട്ടെ. നല്ല സിനിമകൾ ഉണ്ടാകട്ടെ. പുതിയ ആൾക്കാർ എന്ന് പറയുമ്പോൾ ബ്ലെസി എന്നെ മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം എന്ന് പറഞ്ഞാൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സല്ലാപം എന്ന സിനിമ ചെയ്യുമ്പോൾ മെയിൻ അസോസിയേറ്റ് ബ്ലസി ആയിരുന്നു. അന്ന് തുടങ്ങിയിട്ടുള്ള ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്. എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്.
എന്നാൽ അടുത്തിടെ, കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.
അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ് എന്നും നടൻ പറഞ്ഞിരുന്നത്.
അതേസമയം, പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു.
സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.
അതേസമയം, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.