അമ്മയുടേയും മകളുടെയും പൂക്കളം; കാവ്യയുടെ ഓണ സന്ധ്യ; പത്മസരോവരം വീട്ടിൽ ഓണം ആഘോഷമാക്കി ദിലീപ്!

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളാരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു.. ദിലീപും കാവ്യാമാധവനുമായിരിക്കും.. സിനിമയിലെ ഈ ജോഡി ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം ഒടുവിൽ .2016നവംബർ 25നാണ് ഇരുവരുടെയും രണ്ടാം
വിവാഹം നടന്നത് . വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും താത്കാലിക വിട പറഞ്ഞു കുടുംബിനിയായി കഴിയുകയാണ് കാവ്യ. ആരാധകർ സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളുടെ വിശേഷം അറിയുന്നതും. ഇത്തവണത്തെ ഓണം പൊടിപൊടിച്ചിരിക്കുകയാണ് ദിലീപ്. മീനാക്ഷിയും മഹാലക്ഷ്മിയും കാവ്യാമാധവനും ഒപ്പമുള്ള ഓണം. എപ്പോഴും എല്ലാവരെയും ഒരുമിച്ച് കാണാറില്ല എന്നാൽ ഇത്തവണ കൊറോണക്കാലം ആയതിനാൽ എല്ലാവരും പത്മസരോവരം എന്നാ ദിലീപിന്റെ വീട്ടിൽ തന്നെ ഉണ്ട്.

അതുകൊണ്ട് ഏറെ സന്തോഷത്തിലാണ് ദിലീപും കുടുംബവും. രാവിലെ തന്നെ മീനാക്ഷിയും കാവ്യാമാധവനും പൂക്കളം ഒക്കെ ഇട്ടു നല്ല ഒന്നാന്തരം സദ്യയും കാവ്യ തയ്യാറാക്കി എന്ന് ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു. സഹായത്തിനു മീനാക്ഷിയും ഉണ്ടായിരുന്നു എന്ന് കാവ്യയുടെ വക മറുപടി. രണ്ടു തരം പായസം ഉൾപ്പെടെ നല്ല സദ്യ ആയിരുന്നുവെന്ന് ദിലീപും മീനാക്ഷിയും കാവ്യയും പറഞ്ഞു.

ഇപ്പോൾ കൊറോണ കാലം ആയതിനാൽ ആരും വീട്ടിൽ വരാറില്ല തങ്ങൾ ഒറ്റയ്ക്കാണ് ഇപ്പോൾ വീട്ടിനുള്ളിൽ കഴിയുന്നത്. കുഞ്ഞു മഹാലക്ഷ്മിയും പ്രായം കൂടിയ അമ്മയും തനിക്കൊപ്പം ഉള്ളതുകൊണ്ടു തന്നെ സന്ദർശകരെ ആരെയും അനുവദിക്കാറില്ല എന്നും ദിലീപ് പറയുന്നു. എങ്കിലും ഓണം ആഘോഷം ആക്കിയിരിക്കുകയാണ്.

ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി എന്നാൽ കൊറോണ ആയതിനാൽ പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ പത്മസരോവരം വീട്ടിലുണ്ട്. മഹാലക്ഷ്മിക്ക് ഒപ്പം ഏറെ സന്തോഷത്തിലാണ് മീനാക്ഷിയും. മഹാലക്ഷ്മി ഉള്ളതുകൊണ്ട് വീട്ടിൽ ആർക്കും ബോറടിക്കുന്നില്ല എന്ന് കാവ്യാമാധവനും ദിലീപും പറയുന്നു. ഏറെ കുറുമ്പത്തി ആണ് മഹാലക്ഷ്മി. പട്ടുപാവാടയും ബ്ലൗസും ഒക്കെ ഇട്ട് മഹാലക്ഷ്മി ഏറെ സുന്ദരിയായിരിക്കുന്നു.

അടുത്തമാസം ആണ് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ അത് ആഘോഷമാക്കാൻ ഇരിക്കുമ്പോഴാണ് കൊറോണക്കാലം ആയത്. ഇനി അത് ആഘോഷം ആക്കണോ വേണ്ടയോ എന്ന് അപ്പോൾ ചിന്തിക്കും എന്ന് ദിലീപ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഓണാശംസകളും അദ്ദേഹം അറിയിച്ചു. മാത്രമല്ല എല്ലാവരും സുരക്ഷിതമായി വീട്ടിൽ തന്നെ ഇരിക്കുക. ഇപ്പോൾ അധികമൊന്നും ആഘോഷിക്കേണ്ട എന്ന താൽപര്യകാരനാണ് താൻ എന്ന് ദിലീപ് പറഞ്ഞു.

Noora T Noora T :