മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. മലയാളത്തില്‍ ഈ അടുത്തിടെ ഒരു നടന് മൂലം സംവിധായകനുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചാണ് ധ്യാന്‍ തുറന്ന് പറയുന്നത്.

‘എന്റെ അടുത്തൊരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടന് ആ ചിത്രത്തില്‍ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുമായിരുന്നു. സിനിമ നന്നാക്കാന്‍ വേണ്ടിയാണ് നടന് ഇടപെടുന്നതെങ്കില് പോലും ഒരു സംവിധായകനെ സംബന്ധിച്ച് അത് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ആ സിനിമ എഡിറ്റ് ചെയ്ത് കഴിഞ്ഞ ശേഷം ആ നടന് സംവിധായകനോട് പറഞ്ഞത്, ”എന്റെ സിനിമാ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദി” എന്നായിരുന്നു. പക്ഷേ ആ സിനിമ ഓടി.
സിനിമ ഹിറ്റായ ശേഷം സംവിധായകനെ ആ നടന് വിളിച്ചു, ‘ആ പടം ഹിറ്റായല്ലോ, വേറെ സംവിധായകനായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയെനെ എന്നാണ് പറഞ്ഞത്. സിനിമ ഹിറ്റ് ആയിട്ടും സംവിധായകനെ അഭിനന്ദിക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ നടന് ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണ് ഉള്ളത്. പക്ഷേ അയാളുടെ ഇടപെടല്‍ വളരെ മോശമാണ്. ഇങ്ങനെ കുറേ കോംപ്ലക്സ് ആയുള്ള നടന്മാര് ഇവിടെ ഉണ്ട്.
ശ്രീനാഥ് ഭാസിയുടെ വിലക്കിന്റെ പ്രശ്നം വന്നപ്പോള്‍ എനിക്കൊരു അഞ്ച് സിനിമകളാണ് ഭാസിയുടേതായി വന്നത്. ഞാന്‍ ഇക്കാര്യം ഭാസിയോടും പറഞ്ഞു, ‘നീ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്ന കാരണം എനിക്ക് വീട്ടില്‍ ഇരിക്കപ്പൊറുതിയില്ലെന്ന്.’ കാരണം ഇങ്ങനെയുള്ള സാഹചര്യത്തില്‍ അടുത്ത ഓപ്ഷന് എന്തെന്നെ ഇവര്‍ നോക്കൂ. ‘പ്രശ്നക്കാരല്ലാത്തവര് ആരൊക്കെയുണ്ട്, ആ ധ്യാനുണ്ട്’. അവിടെ എന്റെ അഭിനയമോ കഴിവോ ഒന്നുമല്ല, പ്രശ്നക്കാരനല്ല എന്നതാണ് നോക്കുന്നത്.” എന്നും ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
