മമ്മൂട്ടിയുടെ മാമാങ്കത്തിൽ നിന്ന് ധ്രുവൻ പുറത്ത് !! കാരണമറിയില്ലെന്നും തന്റെ ഒരു വർഷം നഷ്ടമായെന്നും താരം….

മമ്മൂട്ടിയുടെ മാമാങ്കത്തിൽ നിന്ന് ധ്രുവൻ പുറത്ത് !! കാരണമറിയില്ലെന്നും തന്റെ ഒരു വർഷം നഷ്ടമായെന്നും താരം….

സജീവ് പിള്ള സംവിധാനം ചെയ്യുന്ന, ചാവേറുകളുടെ കഥ പറയുന്ന മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തില്‍ നിന്ന് ക്വീന്‍ എന്ന സിനിമയിലെ നായകൻ ധ്രുവനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. മനോരമയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു മുന്നറിയിപ്പുകളുമില്ലാതെയാണ് ധ്രുവന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.

ചിത്രത്തിനായി ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവന്‍ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാല്‍ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോള്‍ ധ്രുവന്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

നാല് അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നതെന്നും തന്നെ ചിത്രത്തില്‍ നിന്ന് മാറ്റുന്നതിന്റെ കാരണം തനിക്കറിയില്ലെന്നും താന്‍ ചോദിച്ചിട്ടില്ലെന്നും ധ്രുവന്‍ മനോരമയോട് പ്രതികരിച്ചിട്ടുണ്ട്.

“സജീവ് പിളള എന്ന സംവിധായകന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് മാമാങ്കം. മാമാങ്കത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി ഞാന്‍ എടുത്ത എഫര്‍ട്ട് വളരെയധികമാണ്. ജിമ്മില്‍ നിന്ന് കളരിയിലേയ്ക്ക് നിര്‍ത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വര്‍ഷം ഞാന്‍ എടുത്ത എഫര്‍ട്ട് വെറുതയായി എന്ന ദുഖം മാത്രം.” – ധ്രുവന്‍ പറഞ്ഞു.

Dhruvan out from Maamaankam

Abhishek G S :