മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെൻസർ ബോർഡ് !!


ബോളിവുഡിൽ വീണ്ടും സെന്‍സറിംഗ് വിവാദം. ബോളിവുഡ് ചിത്രം ദേ ദേ പ്യാര്‍ ദേയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്തിയ്ക്ക് ഇരയായിരിക്കുന്നത്. മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ നിര്‍ദേശം. ഹിന്ദി ചിത്രം ദേ ദേ പ്യാര്‍ ദേയിലെ അണിയറ പ്രവര്‍ത്തകരോടാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായിക മദ്യക്കുപ്പി ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റി ഒരു പൂച്ചെണ്ടാക്കാനാണ് നിര്‍ദേശം. ചിത്രത്തിലെ മറ്റു രണ്ടു സീനുകളും ഡയലോഗുകളും കൂടി കട്ട് ചെയ്തിട്ടുണ്ട്. അകിവ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലവ് രഞ്ജനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

dhe dhe pyar dhe sensoring

HariPriya PB :