ഇന്ന് ദേവനന്ദയ്‌ക്ക് പിറന്നാൾ ; ഇന്നോവ ഹൈക്രോസ് സമ്മാനിച്ചത് ആരെന്നറിയാമോ?

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ പിറന്നാൾ ആണ്. സമൂഹ മാധ്യമങ്ങളിൽ നടിയ്ക്ക് ആശംസകളാണ് ലഭിക്കുന്നത്.

മാത്രമല്ല പിറന്നാൾ സമ്മാനമായി ഇന്നോവ ഹൈക്രോസ് ആണ് പിതാവ് നടിയ്ക്ക് വാങ്ങികൊടുത്തത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവസിച്ചുകൊണ്ട് മാതാപിതാക്ക ദേവനന്ദയ്‌ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.

അതേസമയം ദേവനന്ദയുടെ പിതാവ് വാങ്ങിയിരിക്കുന്നത് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ്. സെക്കൻഡ് ഹാൻഡ് വാഹനമാണ് താരം സ്വന്തമാക്കിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.

Vismaya Venkitesh :