സംവിധായകൻ മണിരത്നത്തിന്റെ പ്രതികാരം; ചോദ്യം ചെയ്ത് പൃഥ്വിരാജ് !!!

സംവിധായകൻ മണിരത്നത്തിന്റെ പ്രതികാരം; ചോദ്യം ചെയ്ത് പൃഥ്വിരാജ് !!!

പ്രശസ്ത സംവിധായകനായ മണിരത്നവും മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫും തമ്മിൽ ഉണ്ടായ ഒരു പ്രതികാര കഥ പങ്ക് വച്ചിരിക്കുകയാണ് ഡെന്നിസ് ജോസഫ്. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്ലാണ് ഡെന്നിസ് ജോസഫ് തന്റെ ആ അനുഭവം പങ്കുവച്ചത്. അതിനെപ്പറ്റി പൃഥ്വിരാജ് പിന്നീട് ചോദിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

ഡെന്നിസ് ജോസഫിനെ കോളിവുഡിന്റെ ഹിറ്റ് ഫിലിം മേക്കര്‍ മണിരത്നം സന്ദര്‍ശിക്കുകയുണ്ടായി, ‘തന്റെ പുതിയ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാമോ’ എന്നായിരുന്നു മണിരത്നത്തിന്റെ ചോദ്യം, തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞ ‘ന്യൂഡല്‍ഹി’ എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ തന്നെ മണിരത്നം തന്‍റെ സിനിമയ്ക്കായി തെരഞ്ഞെടുത്തു.

മണിരത്നം സിനിമ എഴുതാന്‍ അവസരം ലഭിച്ച ഡെന്നിസ് ജോസഫ് മണിരത്നത്തിന്റെ ക്ഷണം സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ‘അഞ്ജലി’ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടെ ഡെന്നിസ് ജോസഫ് സിനിമയുടെ രചനയില്‍ നിന്നു പിന്മാറി അതിനു കാരണമായത് മലയാളത്തിലെ മറ്റൊരു ഹിറ്റ് സിനിമയാണ്, ജോഷി സംവിധാനം ചെയ്ത ‘നമ്ബര്‍ 20 മദ്രാസ്‌മെയില്‍’ എന്ന സിനിമ ഒരുതരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മനസില്ലാ മനസ്സോടെ ഡെന്നിസ് ജോസഫ് മണിരത്നം സിനിമ ഉപേക്ഷിച്ചു, എന്നാല്‍ മണിരത്നത്തിന്റെ മനസ്സില്‍ അതൊരു ചെറിയ പ്രതികാരമായി തന്നെ അവശേഷിച്ചു. അഞ്ജലി എന്ന സിനിമയുടെ രചന സ്വയം ഏറ്റെടുക്കുകയും അതിലെ പ്രതിനായക കഥാപാത്രത്തിന് ഡെന്നിസ് ജോസഫ് എന്ന പേര് നല്‍കി മണിരത്നം തന്റെ പ്രതികാരം ഇരട്ടിയാക്കുകയും ചെയ്തു.

മറ്റൊരു അവസരത്തില്‍ നടന്‍ പൃഥ്വിരാജ് ഡെന്നിസ് ജോസഫിനെ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചു ‘ചേട്ടാ മണിരത്നം സിനിമ എഴുതാന്‍ അവസരം കിട്ടിയിട്ടും എന്താണ് ചെയ്യാതിരുന്നത്?’. അത് വല്ലാത്ത നഷ്ടമായിരുന്നുവെന്ന് ഡെന്നിസ് ജോസഫ് മറുപടിയും നല്‍കി.

dennis joseph remembering past experience

HariPriya PB :