വിവാഹം കുട്ടിക്കളിയല്ല , വിവാഹം കഴിഞ്ഞാലൊരു കാര്യമെനിക്ക് നിർബന്ധവുമാണ് – ദീപിക പദുകോൺ

വിവാഹം കുട്ടിക്കളിയല്ല , വിവാഹം കഴിഞ്ഞാലൊരു കാര്യമെനിക്ക് നിർബന്ധവുമാണ് – ദീപിക പദുകോൺ

വിരാടിന്റെയും അനുഷ്ക ശര്മയുടെയും വിവാഹ ശേഷം ആരാധകർ കാത്തിരിക്കുന്ന താര വിവാഹമാണ് ദീപിക – രൺവീർ സിംഗ് ജോഡികളുടേത്. പരസ്യമായി ഇരുവരും വിവാഹക്കാര്യം സമ്മതിച്ചിട്ടില്ലെങ്കിലും താൻ ഈ വര്ഷം തന്നെ വിവാഹിതനാകുമെന്നും , ഏറെ ആരാധിക്കുന്ന ദീപികയെ വധുവായി കിട്ടിയാൽ സന്തോഷമെന്നും രൺവീർ സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ച് മറ്റൊരഭിപ്രായമാണ് ദീപികയ്ക്ക്.

ഒരു ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദീപിക വിവാഹത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഒരിക്കലും ഗോസിപ്പിനെ നിയന്ത്രിക്കാനോ ഇല്ലാതാക്കുവാനോ താൻ ശ്രമിക്കാറില്ല. കാരണം തനിക്ക് അതിനുള്ള സമയം ലഭിക്കാറില്ലെന്നും ദീപിക പറയുന്നു. വിവാഹം എന്നത് കുട്ടിക്കളിയല്ലെന്നും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ദമ്പതിമാർ തന്റെ അമ്മയും അച്ഛനുമാണ്. അവരാണ് എന്റെ മാതൃകദമ്പതിമാരെന്നും നടി പറഞ്ഞു. മാത്രമല്ല ഒരു കാര്യം തനിക്ക് നിർബന്ധമുള്ള കാര്യമാണെന്നും വിവാഹ ശേഷം തനിക്ക് കുട്ടികളുടെ അമ്മയാകണമെന്നും ദീപിക പറഞ്ഞു.

വിവാഹത്തിനെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ലെങ്കിലും വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുക്കുന്നത്രേ. കൂടതെ വിവാഹം ക്ഷണിക്കൽ ആരംഭിച്ചു കഴിഞ്ഞുവെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

deepika padukone about marriage

Sruthi S :