നിങ്ങൾ പ്രണയ ജോഡികളാണോ? എങ്കിൽ…സെൽഫി എടുക്കൂ സമ്മാനം നേടൂ!

തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയജോഡിയായിരുന്ന മുകേഷും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക.ചിത്രം നവംബർ 28ന് റിലീസ് ചെയ്യും.ഇപ്പോളിതാ ഒരു സെൽഫി കോണ്ടെസ്ട് മത്സരം ഒരുക്കുകയാണ് ധമാക്ക ടീം.ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലാണ് മത്സരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങൾ പ്രണയ ജോഡികളാണോ? എങ്കിൽ…സെൽഫി എടുക്കൂ സമ്മാനം നേടൂ എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഒപ്പം മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ച കപ്പിൾ സെൽഫിയാണ് അയച്ചുകൊടുക്കേണ്ടത്.ഈ ചിത്രം ബി ഇ ഐ ടി യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷം കൂടുതൽ ലൈക് കിട്ടുന്നവർക്കാണ് ധമാക്ക ഗിഫ്‌റ്റ് ലഭിക്കുന്നത്.സെൽഫി വാട്സാപ്പ് വഴിയാണ് അയക്കേണ്ടത്.

ഫോട്ടോ അയക്കേണ്ട നമ്പർ +919495808718 ,+918078235941.

dhamakka movie selfie contest

Vyshnavi Raj Raj :