അനാർക്കലിയുടെ ‘ആകാശഗംഗ 3.0’ വൈറൽ!

മലയാള സിനിമയിൽ ഇപ്പോൾ ഏറെ യുവ നായികമാർ കടന്നു വരികയാണ്.ചില നടിമാർ ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിക്കും അതുപോലെ ഒരൊറ്റ ചിത്രത്തിലൂടെ വൻ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അനാർക്കലി മരയ്ക്കാർ.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പിന്തുണയാണ് ലഭിക്കുന്നത്.അനാർക്കലിയുടെ ആദ്യ ചിത്രമായ ആനന്ദം എന്ന ചിത്രത്തിൽ വളരെ നല്ല കഥാപാത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ താരമാണ് അനാർക്കലി.വളരെ സെലെക്ടിവ് ആയാണ് താരം സിനിമകൾ എടുക്കുന്നതും. അനാർക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ആകാശഗംഗ 3.0’ എന്ന ക്യാപ്ഷനോടെയാണ് അനാർക്കലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ള സാരിയിൽ കിടിലൻ ആറ്റിറ്റ്യൂഡിലാണ് അനാർക്കലി.

നിലപാടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന താരം കൂടിയാണ് അനാർക്കലി. വിവാഹത്തിനേക്കാളും താൽപ്പര്യം ലിവിങ് ടുഗതറിനോട് എന്ന് തുറന്നു പറഞ്ഞും അനാർക്കലി ശ്രദ്ധ നേടിയിരുന്നു. ” ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം ആണ്,” ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ അനാർക്കലി പറഞ്ഞതിങ്ങനെ.

2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ‘വിമാനം’, ‘മന്ദാരം’, ‘മാർക്കോണി മത്തായി’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഉയരെ’യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തി’ൽ ബാലതാരമായിരുന്ന ലക്ഷ്മി, അനാർക്കലിയുടെ സഹോദരിയാണ്.

അനാർക്കലിയുടെ രണ്ടാമത്തെ ചിത്രമായ ഉയരെ എന്ന ചിത്രത്തിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളത്.യുവജനങ്ങളുടെ കഥ പറഞ്ഞ 2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരയ്ക്കാര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത് ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രമായി എത്തിയ അനാര്‍ക്കലി വളരെ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാണിജ്യപരമായി മികച്ച വിജയം നേടിയ ആ ചിത്രം നിര്‍മ്മിച്ചത് വിനീത് ശ്രീനിവാസന്‍ ആണ്.

about about anarkali new photoshoot

Noora T Noora T :