തിലകന്‍ എന്ന മഹാനടനും ഇവിടെ ആയിരുന്നു ജീവിച്ചു പോയത്, അപ്പോള്‍ ഈ സ്‌നേഹം കണ്ടില്ല, ഇപ്പോഴാണോ വര്‍ഗ്ഗസ്‌നേഹം തലയിലുദിച്ചത്; മമ്മൂട്ടിയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്. നടനെതിരെ വേറെയും ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലായത്.

എന്നാല്‍ ഇതിന് പിന്നാലെ നിര്‍മ്മാതാക്കളഉടെ സംഘടനയെ വിമര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. ഒരു നടനെയും വിലക്കാന്‍ പാടില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. വിലക്കിയിട്ടില്ല എന്നാണ് ഞാന്‍ അറിയുന്നത്. അങ്ങനെയല്ല എങ്കില്‍ !ആരേയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടാണ് ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മമ്മൂട്ടിയ്ക്ക് നേരെ നടക്കുന്നത്. അതില്‍ ചില അഭിപ്രായങ്ങള്‍ ഇങ്ങനെയാണ്;

  • മമ്മൂക്ക നിങ്ങളുടെ സിനിമകളൊക്കെ ഇഷ്ടമാണ് നിങ്ങളെയും ഇഷ്ടമാണ് പക്ഷേ ഈ തീരുമാനം എടുക്കുന്നതിനു മുന്‍പ് തിലകന്‍ ചേട്ടന് എതിരെ നടപടി എടുത്തപ്പോള്‍ ഇതുപോലുള്ള അഭിപ്രായങ്ങളോ തന്റേടമോ അന്ന് ഉണ്ടായിരുന്നില്ല ഇപ്പോള്‍ നിങ്ങളുടെ ഈ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഒരല്പം ബഹുമാനക്കുറവ് തോന്നുന്നുണ്ട് ദയവുചെയ്ത് ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ ഇനി പറയരുത് അപ്പോള്‍ ചിലപ്പോള്‍ ഇതിനെ കാട്ടിലും മോശമായ രീതിയില്‍ പ്രതികരിക്കേണ്ടി വരും.
  • അതിജീവത … തമിഴത്തിയും അതിജീവന്‍ … തെലുങ്കനും ആയിരുന്നുവോ ? ഒരാള്‍ തെറ്റ് ചെയ്യിതിരിക്കാം … അന്ന് മലയാളത്തിന്റെ ഇക്ക … നാവ് ഇളക്കിയില്ല ..? അത് എന്താ ? രണ്ടാളും മോശക്കാര്‍ ആയിരുന്നോ ? ഇപ്പോഴും മിണ്ടാതിരുന്നാല്‍ എത്ര മനോഹരമായിരുന്നു … ആ … ചിരി
  • തിലകന്‍ ചേട്ടനെ മറന്നു പോയോ മമ്മുക്ക ഇത് പോലെ തൊഴില്‍ നിഷേധിക്കപെട്ട നടന്‍ ആയിരുന്നില്ലേ. ഇപ്പോഴാണോ വര്‍ഗ്ഗസ്‌നേഹം തലയിലുദിച്ചത്.
  • തിലകന്‍ ചേട്ടന്റെ കാര്യത്തില്‍ എന്തായിരുന്നു നിലപാട്?
  • തിലകന്‍ എന്ന മഹാനടനും ഇവിടെ ആയിരുന്നു ജീവിച്ചു പോയത്…. അപ്പോള്‍ ഈ സ്‌നേഹം കണ്ടില്ല…. ഈ ഡയലോഗ് വന്നില്ല…. ലജ്ജാകരം
  • ഒരു നടിയെ ആക്രമിച്ചപ്പോള്‍ പ്രതികരിക്കാന്‍ മറന്നു പോയ സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ എവിടുന്ന് വന്ന്
  • പണ്ട് അഭിനയത്തിന്റെ പെരുന്തച്ചന്‍ ആയ മണ്‍മറഞ്ഞ തിലകന്‍ സാറിനെ വിലക്കിയപ്പോള്‍ എവിടെ ആയിരുന്നു മമ്മൂക്ക നിങ്ങള്‍ . അദ്ദേഹത്തെ പോലെ സീനിയര്‍ ആയ വ്യക്തിക്ക് കിട്ടാത്ത എന്ത് തൊഴില്‍ നീതിയാണ് കാണുന്ന എല്ലാവരോടും തെറി പറഞ് നടക്കുന്ന ഇവന് ലഭിക്കേണ്ടത്. മമ്മൂക്കയുടെ അഹങ്കാരം എന്ന് പറയുന്നത് അഭിമാനത്തോടെയാണ് ഞങ്ങള്‍ മലയാളികള്‍ കൊണ്ടു നടക്കുന്നത്. കാരണം ഇത്രയും വര്‍ഷം മലയാള സിനിമ വാഴുന്ന സുല്‍ത്താന്‍ ആണ് അങ്ങ് അങ്ങയ്ക് ആ അഹങ്കാരം ഒരു അലങ്കാരമാണ് , ഇന്നലത്തെ മഴയത്ത് കിളിര്‍ത്ത ഈ ചെറുക്കനൊക്കെ എന്ത് കണ്ടിട്ടാണ് ഇത്ര അഹങ്കാരം:
  • തിലകന്റെ കാര്യത്തില്‍ തൊഴില്‍ നിഷേധമല്ലേ നടന്നത്? അന്ന് നിങ്ങള്‍ ചേര്‍ത്തുനിര്‍ത്തിയിരുന്നെങ്കില്‍ മഹാനായ ആ നടന്റെ മികച്ച ചില പ്രകടനങ്ങള്‍ കൂടി സിനിമയ്ക്ക് ലഭിച്ചേനെ.

Vijayasree Vijayasree :