നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വിമര്‍ശനം. ‘ജാനെ ജാന്‍’ എന്ന കരീനയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയ്ക്കിടെയായിരുന്നു സംഭവം.
ചിത്രത്തിന്റെ പ്രൊമോഷന് പരിപാടി ആരഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ കൂടെയുള്ളവര്‍ക്കൊപ്പം താരവും എഴുന്നേറ്റ് നിന്നിരുന്നു. എന്നാല്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ അശ്രദ്ധമായും അനാദരവോട് കൂടിയും നിന്നുവെന്നാണ് താരത്തിന് നേരെയുയരുന്ന പ്രധാന വിമര്‍ശനം.
അറ്റന്ഷന് ആയി നില്‍ക്കുന്നതിന് പകരം, കൈ കൂട്ടിപ്പിടിച്ചാണ് താരം നിന്നതെന്നും, ഇവിടെയും അഭിനയം തന്നെയാണോ, ഇതിനെ പറ്റിയൊന്നും താരത്തിന് അറിയില്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഫില്‍മി ഗ്യാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രം ‘ജാനെ ജാനെ’യുടെ ട്രെയിലര്‍ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ജാപ്പനീസ് എഴുത്തുക്കാരനായ കീഗോ ഹിഗാഷിനോയുടെ നോവലായ ‘സസ്പെക്ട് എക്സ്’ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 21 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.