അടുത്തത് ശ്രീകൃഷ്ണനെക്കുറിച്ച് ഒരു സിനിമയും വെബ് സീരീസും; രാമായണത്തിന്റെ വിജയത്തിന്റെ പിന്നാലെ പുതിയ പ്രഖ്യാപനവുമായി സാഗർ പിക്‌ചേഴ്‌സ്

ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ സീരിയലാണ് രാമാനന്ദ് സാഗറിന്റെ രാമായണം. രാമായണവുമായി മത്സരിക്കാൻ ഇന്നുവരെ ഒരു ഷോയും ഉണ്ടായിട്ടില്ല. 1980കളിലെ പോലെ ഇന്നും ആളുകൾ ഈ സീരിയൽ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് ശേഷവും രാമായണം സീരിയലിന്റെ ചാരുത അതേപടി നിലനിൽക്കുകയാണ്.

ഒരു കാലത്ത് ശ്രീരാമന്റെയും സീതയുടെയും വേഷങ്ങൾ ചെയ്ത അരുൺ ഗോവിലിനെയും ദീപികയേയും ആളുകൾ ആരാധിക്കാനും തുടങ്ങിയിരുന്നു. രാമായണം സീരിയലിൽ രാമനായി അഭിനയിച്ച അരുൺ ഗോവിൽ ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്.

ഇപ്പോഴിതാ രാമായണം സീരിയലിന്റെ വിജയത്തിന് പിന്നാലെ സാഗർ പിക്‌ചേഴ്‌സ് എൻ്റർടൈൻമെൻ്റ് പ്രൊഡക്ഷൻ ഹൗസ് ഒരു വലിയ പ്രഖ്യാപനമാണ് നടത്തിയിരിക്കുകയാണ്. അടുത്തതായി ശ്രീകൃഷ്ണനെക്കുറിച്ച് ഒരു സിനിമയും വെബ് സീരീസും നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് വിവരം.

ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. രാമായണത്തിന്റെ സ്രഷ്‌ടാക്കളായ സാഗർ പിക്‌ചേഴ്‌സ് എൻ്റർടൈൻമെൻ്റ് ശ്രീകൃഷ്ണനെക്കുറിച്ച് ഒരു സിനിമയും വെബ് സീരീസും കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

ദേശീയ അവാർഡ് നേടിയ 1971 എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയായിരിക്കും ഇത് നിർമ്മിക്കുക. ഇത് ശ്രീമദ് ഭഗവത് ഗീതയുടെ ഔദ്യോഗിക ദത്തെടുക്കലായിരിക്കും. ഇതൊരു വലിയ പ്രോജക്‌റ്റായിരിക്കും, ഇതിന് പാൻ ഇന്ത്യ സ്റ്റാർകാസ്റ്റ് ഉണ്ടായിരിക്കും. രാജ്യാന്തര വിഎഫ്എക്‌സ് കമ്പനിയും ഇതിൽ പങ്കാളികളാകും എന്നും അദ്ദേഹം കുറിച്ചു.

ഈ പ്രൊഡക്ഷൻ ഹൗസ് ശ്രീകൃഷ്ണനെക്കുറിച്ച് ഒരു പ്രോജക്റ്റ് കൊണ്ടുവരുന്നത് ഇതാദ്യമല്ല. കൃഷ്‌ണ എന്ന ടൈറ്റിലിൽ മുമ്പ് തന്നെ ഒരു ടിവി ഷോ ഉണ്ടായിരുന്നു, അത് വളരെ ഹിറ്റുമായിരുന്നു.

Vijayasree Vijayasree :