ജാതി സംഘര്‍ഷമുണ്ടാക്കാന്‍ കാരണമായി; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി

സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി. തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊ ലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പരാതിയെത്തുന്നത്. ദീപക് രാജയുടെ കൊ ലപാതകം ജാതീയമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

ദീപക് രാജ കൊ ലപാതകവുമായി ബന്ധപ്പെട്ട സംവിധായകന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. ബാല മുരളിയെന്നയാളാണ് പരാതി നല്‍കിയത്.

സംവിധായകന്റെ പോസ്റ്റ് തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ജാതി സംഘര്‍ഷമുണ്ടാക്കാന്‍ കാരണമായെന്നും പരമക്കുടി ഡിഎസ്പി ശബരീനാഥന് ലഭിച്ച പരാതിയില്‍ പറയുന്നു.

നെല്ലിതിരുച്ചെന്തൂര്‍ റോഡിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്നതിനിടെ ആറംഗ സംഘം ദീപക് രാജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം തെക്കന്‍ ജില്ലകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ പോസ്റ്റും ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ നിലപാടുകളെ, സമൂഹത്തില്‍ നടക്കുന്ന അനീതികളെ സിനിമയിലൂടെ വിളിച്ചു പറയുന്ന പാ രഞ്ജിത്തിന്റെ പോസ്റ്റുകള്‍ ഇതിനു മുന്‍പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Vijayasree Vijayasree :