ഷൂട്ടൗട്ടിൽ തകർന്നു കൊളംബിയ; ഇംഗ്ലണ്ട് ക്വാർട്ടറിൽ

മോസ്കോ: നിശ്ചിത സമയത്തും അധികസമയത്തും ഗോൾ തുല്യത പാലിച്ച ഇംഗ്ലണ്ട്-കൊളംബിയ മത്സരം ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് സ്വന്തമാക്കി. 4-3 എന്ന നിലയിൽ ഷൂട്ടൗട്ട് കടന്ന ഇംഗ്ലണ്ട് അങ്ങനെ ക്വാർട്ടറിലുമെത്തി.

ലോകകപ്പില്‍ തന്റെ മിന്നും ഫോം വീണ്ടും തെളിയിച്ച ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കൊളംബിയയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും യെറി മീന കൊളംബിയയ്ക്ക് സമനില സമ്മാനിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും എത്തി

ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനിടെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലാണ് ടോട്ടന്‍ഹാം താരം ഹാരി കെയ്ൻ ഇംഗ്ലണ്ടിനായി വല ചലിപ്പിച്ചത്.ലോകകപ്പില്‍ താരത്തിന്റെ ആറാം ഗോളാണിത്.

എന്നാൽ കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ യെറി മീനയുടെ ഹെഡർ കൊളംബിയയ്ക്ക് ശ്വാസം നൽകുകയായിരുന്നു

മത്സരം മുറുകുന്തോറും പരുക്കന്‍ അടവുകള്‍ പുറത്തെടുക്കുന്ന കൊളംബിയന്‍ താരങ്ങള്‍ക്കെതിരേ റഫറി നാല് മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. റഹീം സ്‌റ്റെര്‍ലിങ്, ഹാരി കെയ്ന്‍, ജെസെ ലിങ്ങാര്‍ഡ് തുടങ്ങിയവരിലൂടെ ആദ്യ പകുതിയില്‍ പലതവണ കൊളംബിയന്‍ ഗോള്‍മുഖത്ത് ഇംഗ്ലണ്ട് ഭീതി വിതച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല.

സൂപ്പര്‍ താരം ഹാമിഷ് റോഡ്രീഗസ് ഇല്ലാതെയാണ് കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങിയിരിക്കുന്നത്. പരിക്കിനെത്തുടർന്നാണ് അദ്ദേഹത്തിനു വിട്ടു നിൽക്കേണ്ടി വന്നത്.

ഇന്നത്തെ മത്സരം ജയിച്ച ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തിരിക്കുന്നത് സ്വീഡനാണ്.
ഓരോ നിമിഷവും ആവേശം നൽകുന്ന മത്സരമായിരുന്നു കൊളംബിയ – ഇംഗ്ലണ്ട് പോര്.

picture courtesy: www.fifa.com
Columbia vs England prequarter

PC :