സമന്തയുടെ ‘യശോദ’ സിനിമയ്ക്കെതിരായ കേസ് പിൻവലിച്ചു; ഇനി പ്രദർശനം തുടരാം

തെന്നിന്ത്യൻ നായിക സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം യശോദയുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ച് കോടതി. ഹൈ​​ദരാബാദിലെ സ്വകാര്യ ആശുപത്രി നൽകിയ പരാതിയാണ് പിൻവലിച്ചത്. ആശുപത്രിയുടെ പേര് മോശമായി ഉപയോ​ഗിച്ചു എന്നും ഇതോടെ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്നും ആരോപിച്ചാണ് അധികൃതർ എത്തിയത്. ഇവിഎ ഐവി എഫ് അശുപത്രി ഹൈ​ദരാബാദ് സിവിൽ കോടതിയെ സമീപിക്കുകയും സിനിമയിൽ ആശുപത്രിയുടെ പേര് നീക്കം ചെയ്യണമെന്നും ഒടിടി റിലീസ് വൈകിപ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.

ആശുപത്രിയുടെ പേരില്ലാതെയുള്ള ഒടിടി പതിപ്പും തിയേറ്റർ പതിപ്പും ഉടൻ മാറ്റും. ശ്രീദേവി മൂവീസിന് കീഴിൽ നിർമ്മിച്ച് ഹരിയും ഹരീഷും ചേർന്നാണ് യശോദ സംവിധാനം ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സമന്തയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഫൈറ്റ് സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പ്രതികരണങ്ങൾ.

വാടക ഗര്‍ഭധാരണ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി വരുന്നത് ഒരു ആശുപത്രിയാണ്. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എം സുകുമാറാണ് ഛായാഗ്രാഹണം. സമന്ത മുഖ്യവേഷങ്ങളിലെത്തുന്ന ‘ശാകുന്തളം’, ‘ഖുശി’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്.

AJILI ANNAJOHN :