ഹോളിവുഡ് താരം സിന്‍ഡി മോര്ഗന് അന്തരിച്ചു. 69 വയസായിരുന്നു. ഫ്ളോറിഡയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. പാം ബീച്ച് കൗണ്ടി ഷെരീഫ് ആണ് ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചത്.
കാഡിഷാക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് സിന്‍ഡി. ലാസെ അണ്ടറാള് എന്ന കഥാപാത്രമായാണ് താരം എത്തിയത്. ത്രോണ്‍, ഗാലക്സി, അപ് യുവേഴ്സ് തുടങ്ങിയ സിനിമയിലും അഭിനയിച്ചി
ട്ടുണ്ട്.
80കളിലും 90കളിലും നിരവധി ടിവി സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു. ഹവായ് ഹീറ്റ്, ദി ഫാള്‍ ഗൈ, ബ്രിങ് ദം ബാക്ക് അലൈവ്, ഫാല്‍കണ്‍ ക്രസ്റ്റ്, ഹണ്ടര്‍ തുടങ്ങിയ നിരവധി സീരീസുകളില്‍ വേഷമിട്ടിട്ടുണ്ട്.
1995ല്‍ അഭിനയം ഉപേക്ഷിച്ച സിന്‍ഡി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ശ്രദ്ധനേടുകയായിരുന്നു. 2022ല്‍ റിലീസ് ചെയ്ത ഫെയ്സ് ഓഫ് ദി ട്രിനിറ്റി എന്ന ചിത്രത്തിലാണ് അവസാനം പ്രവര്‍ത്തിച്ചത്.