അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം

ഗെയിം ഓഫ് ത്രോണ്‍സ് താരം അയാന്‍ ഗെല്‍ഡര്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. ജീവിതപങ്കാളിയും സഹതാരവുമായ ബെന്‍ ഡാനിയല്‍സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഗെല്‍ഡറിന്റെ മരണ വാര്‍ത്ത അറിയിച്ചത്.

ഗെയിം ഓഫ് ത്രോണ്‍സ് എന്ന വെബ് സീരീസിലെ കെവാന്‍ ലാനിസ്റ്റര്‍ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ഗെല്‍ഡര്‍. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗെല്‍ഡര്‍ അര്‍ബുദത്തോട് പോരാടുകയായിരുന്നുവെന്നും ഡാനിയല്‍സ് കുറിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഇരുവരും ജീവിത പങ്കാളികളാണ്.

ഈ വര്‍ഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കല്‍ ഡിറ്റക്ടീവ് സീരീസായ ഫാദര്‍ ബ്രൗണില്‍ ഗെല്‍ഡര്‍ വേഷമിട്ടിരുന്നു.

‘ടോര്‍ച്ച് വുഡ്’, ‘ഹിസ് ഡാര്‍ക്ക് മെറ്റീരിയല്‍സ്’, ‘ഡോക്ടര്‍ ഹു’, ‘സ്‌നാച്ച്’, ‘ദ ബില്‍’ തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പ്രമുഖരടക്കം നിരവധി ആളുകളാണ് ഗെല്‍ഡറിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയത്.

Vijayasree Vijayasree :