ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ചിമ്പുവിന്റെ വിവാഹം? പരസ്യമാക്കി അച്ഛന്‍ രാജേന്ദര്‍

പ്രണയവും ബ്രേക്ക്‌ അപ്പുമായി തമിഴ് സിനിമ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചിമ്ബു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് കോളിവുഡില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.

ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്ബുവിന്റെ വിവാഹം ഉണ്ടാവുമെന്നാണ് ​വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിമ്ബുവിന്‍റെ അച്ഛനും നടനും സംവിധായകനും നിര്‍മ്മാതാവുമായ ടി.രാജേന്ദറും ഭാര്യ ഉഷയും.

ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തിരയുകയാണ് ഞങ്ങള്‍. അവനിണങ്ങുന്ന പെണ്‍കുട്ടിയെ കണ്ടുകിട്ടിയാല്‍ ഞങ്ങള്‍ അത് ഈ ലോകത്തെ അറിയിക്കും. അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കാതിരിക്കൂ” എന്ന് ചിമ്പുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ആ പെൺകുട്ടിയെ കണ്ടത്തിയാൽ അറിയിക്കുന്നതായിരിക്കും. അത് വരെ ഞങ്ങളുടെ മകന്റെ വിവാഹത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; രാജേന്ദ്രൻ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി

Noora T Noora T :